കേരളം

kerala

കൊച്ചി മെട്രോ നെടുമ്പാശ്ശേരി വിമാനത്താവളവുമായി ബന്ധിപ്പിക്കുന്നതിൽ സംസ്ഥാന സർക്കാരിന് തടസമില്ല; മുഖ്യമന്ത്രി പിണറായി വിജയൻ

By

Published : Dec 12, 2022, 12:54 PM IST

കേന്ദ്ര സർക്കാരുമായി ആലോചിച്ച് നടപടി എടുക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി.

pinarayi vijayan about kochi metro  kochi metro  kerala assembly session  pinarayi vijayan  kochi metro and kochi airport  കൊച്ചി മെട്രോ നെടുമ്പാശ്ശേരി വിമാനത്താവളം  കൊച്ചി മെട്രോ  കൊച്ചി മെട്രോയെക്കുറിച്ച് മുഖ്യമന്ത്രി  മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ  കൊച്ചി മെട്രോ രണ്ടാംഘട്ടം  തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതി  thiruvananthapuram light metro
മുഖ്യമന്ത്രി പിണറായി വിജയൻ

മുഖ്യമന്ത്രി നിയമസഭയിൽ

തിരുവനന്തപുരം:കൊച്ചി മെട്രോ നെടുമ്പാശ്ശേരി വിമാനത്താവളവുമായി ബന്ധിപ്പിക്കുന്നതിൽ സംസ്ഥാന സർക്കാരിന് തടസമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത് എങ്ങനെ നടപ്പാക്കാമെന്ന് പരിശോധിക്കാം. കേന്ദ്ര സർക്കാരുമായി ആലോചിച്ച് നടപടി എടുക്കാമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

കൊച്ചി മെട്രോ രണ്ടാംഘട്ടത്തിനായി ഫ്രഞ്ച് ഫണ്ടിങ് ഏജന്‍സിയെ സമീപിച്ചിട്ടില്ല. 1016 കോടി രൂപ വായ്‌പ എടുക്കാന്‍ കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കൂടാതെ, തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ABOUT THE AUTHOR

...view details