കേരളം

kerala

ETV Bharat / state

പൊലീസുകാരെ വീട്ടു ജോലിക്ക് നിര്‍ത്തുന്നത് അനുവദിക്കില്ല: മുഖ്യമന്ത്രി - കേരള പൊലീസ്

മുന്‍പ് ഉദ്യോഗസ്ഥരെ തെറ്റായ രീതിയില്‍ ഉപയോഗിക്കുന്നത് വ്യാപകമായിരുന്നുവെന്നും ഇതിൽ മാറ്റം വന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി

pinarayi vijayan about kerala police security duty  policemen to be kept for domestic work  kerala news  malayalam news  pinarayi vijayan  kerala police  പൊലീസുകാരെ വീട്ടു ജോലിക്ക് അനുവദിക്കില്ല  മുഖ്യമന്ത്രി  കേരള പൊലീസിനെ കുറിച്ച് മുഖ്യമന്ത്രി  കേരള വാർത്തകൾ  മലയാളം വാർത്തകൾ  ഗണ്‍മാന്‍  ഉദ്യോഗസ്ഥരെ തെറ്റായ രീതിയില്‍ ഉപയോഗിക്കുന്നു  കെ ബി ഗണേഷ് കുമാര്‍  പൊലീസ്
പൊലീസുകാരെ വീട്ടു ജോലിക്ക് നിര്‍ത്തുന്നത് അനുവദിക്കില്ല: മുഖ്യമന്ത്രി

By

Published : Dec 6, 2022, 12:52 PM IST

തിരുവനന്തപുരം:പൊലീസുകാരെ വീട്ടു ജോലിക്ക് നിര്‍ത്തുന്നത് അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭീഷണിയുള്ളവര്‍ക്ക് സുരക്ഷയ്‌ക്കായാണ് ഗണ്‍മാന്‍മാരെ അനുവദിക്കുന്നത്. ചിലര്‍ ആവശ്യമില്ലെങ്കിലും ഗണ്‍മാന്‍ വേണമെന്ന് നിര്‍ബന്ധം പിടിക്കുന്നുണ്ട്.

ഇത് മാറ്റണമെന്നാണ് സര്‍ക്കാര്‍ നിലപാട്. സുരക്ഷയ്‌ക്കായി നല്‍കിയിരിക്കുന്ന ഉദ്യോഗസ്ഥരെ വീട്ടിലെ പണിക്ക് നിര്‍ത്തുന്നത് അനുവദിക്കാന്‍ കഴിയില്ല. വീട്ടുജോലി വീട്ടുകാര്‍ ചെയ്യേണ്ടതാണ്.

മുന്‍പ് ഉദ്യോഗസ്ഥരെ തെറ്റായ രീതിയില്‍ ഉപയോഗിക്കുന്നത് വ്യാപകമായിരുന്നു. എന്നാല്‍ അതില്‍ മാറ്റം വന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

പൊലീസ് സ്റ്റേഷനുകളില്‍ സേനാംഗങ്ങളുടെ കുറവുണ്ട്. ഇത് വിഴിഞ്ഞം സംഘര്‍ഷത്തിലടക്കം നടപടികളെ സാരമായി ബാധിച്ചതായും ഗണേഷ്‌കുമാര്‍ പറഞ്ഞു. വിഴിഞ്ഞം സംഭവത്തില്‍ നിയമ നടപടി തുടരുന്നതായി മുഖ്യമന്ത്രി മറുപടി നല്‍കി. പൊലീസ് ജനസംഖ്യ അനുപാതം 1: 641 ആണ്. ഇത് പരിഷ്‌കരിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

ABOUT THE AUTHOR

...view details