കേരളം

kerala

ETV Bharat / state

സി.പി.എം പ്രവര്‍ത്തകന്‍റെ കൊലപാതകം നാട്ടില്‍ കലാപമുണ്ടാക്കാനുള്ള ശ്രമം : അപലപിച്ച് മുഖ്യമന്ത്രി - നാട്ടില്‍ കലാപമുണ്ടാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗം

കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും നിയമത്തിനുമുന്നില്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി

CPM worker killed Thalassery  Pinaray Vijayan Comment on murder of CPM worker  CPM Activist Haridas Murder  സി.പി.എം പ്രവര്‍ത്തകന്‍റെ കൊലപാതകം  നാട്ടില്‍ കലാപമുണ്ടാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗം  പുന്നോലില്‍ സി.പി.എം പ്രവര്‍ത്തകന്‍ ഹരിദാസിന്‍റെ കൊലപാതകം
സി.പി.എം പ്രവര്‍ത്തകന്‍റെ കൊലപാതകം നാട്ടില്‍ കലാപമുണ്ടാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗം : മുഖ്യമന്ത്രി

By

Published : Feb 21, 2022, 4:46 PM IST

തിരുവനന്തപുരം :തലശ്ശേരി പുന്നോലില്‍ സി.പി.എം പ്രവര്‍ത്തകന്‍ ഹരിദാസിന്‍റെ കൊലപാതകം നാട്ടില്‍ കലാപമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശത്ത് അത് തകര്‍ക്കാന്‍ നടത്തിയ ആസൂത്രിത കൊലപാതകമാണിത്.

കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും നിയമത്തിനുമുന്നില്‍ കൊണ്ടുവരും. ഇതിനുള്ള കര്‍ശന നിര്‍ദേശം പൊലീസിന് നല്‍കിയിട്ടുണ്ട്. അന്വേഷണം നല്ലരീതിയില്‍ മുന്നോട്ടുപോവുകയാണ്. മത്സ്യത്തൊഴിലാളിയായ ഹരിദാസ് പുലര്‍ച്ചെ ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് കൊലചെയ്യപ്പെട്ടത്.

Also Read: 'എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാം'; തലശ്ശേരിയിലെ ബി.ജെ.പി നേതാവിന്‍റെ പ്രസംഗം പുറത്ത്

ഇതിനെ ശക്തമായി അപലപിക്കുന്നു. നാട്ടില്‍ കലാപമുണ്ടാക്കാനുള്ള ഇത്തരം ശ്രമങ്ങളെ നാടൊന്നാകെ ചെറുത്തു തോല്‍പ്പിക്കണം. പ്രകോപനത്തില്‍ വീഴാതെ പ്രദേശത്തെ സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ABOUT THE AUTHOR

...view details