കേരളം

kerala

ETV Bharat / state

ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവനയുമായി ഭിന്നശേഷിക്കാരന്‍ പ്രണവ്

ടെലിവിഷന്‍ റിയാലിറ്റി ഷോകളിലൂടെ കിട്ടിയ തുകയാണ് പ്രണവ് ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറിയത്.

ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവനയുമായി ഭിന്നശേഷിക്കാരന്‍ പ്രണവ്

By

Published : Nov 12, 2019, 7:47 PM IST

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവനയുമായി ഭിന്നശേഷിക്കാരനായ ആലത്തൂരിലെ ചിത്രകാരന്‍ പ്രണവ്. മുഖ്യമന്ത്രി തന്നെയാണ് വലിയ മൂല്യമുള്ള സംഭാവന ദുരിതാശ്വാസ നിധിയിലേയക്ക് ലഭിച്ച കാര്യം ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കിയത്. രാവിലെ നിയമസഭയില്‍ എത്തിയപ്പോള്‍ ഒരു ഹൃദയ സ്‌പര്‍ശിയായി അനുഭവമുണ്ടായെന്നാണ് പ്രണവുമായുള്ള കൂടിക്കാഴ്‌ചയെ മുഖ്യമന്ത്രി വിശേഷിപ്പിച്ചത്.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം


രാവിലെ നിയമസഭയിലെ ഓഫീസില്‍ എത്തിയപ്പോള്‍ ഒരു ഹൃദയ സ്പര്‍ശിയായ അനുഭവം ഉണ്ടായി. ഇരു കൈകളും ഇല്ലാത്ത ആലത്തൂരിലെ ചിത്രകാരനായ പ്രണവ് തന്‍റെ ജന്മദിനത്തില്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ വന്നതായിരുന്നു അത്. ടെലിവിഷന്‍ റിയാലിറ്റി ഷോകളിലൂടെ കിട്ടിയ തുകയാണ് പ്രണവ് കൈമാറിയത്. ജീവിതത്തിലെ രണ്ട് കൈകള്‍ അച്ഛനും അമ്മയുമാണെന്ന് കൂടെ വന്ന അച്ഛന്‍ ബാലസുബ്രഹ്മണ്യത്തെയും അമ്മ സ്വര്‍ണകുമാരിയെയും സാക്ഷിനിര്‍ത്തി പ്രണവ് പറഞ്ഞു. കെ.ഡി. പ്രസേനന്‍ എം.എല്‍.എയും കൂടെയുണ്ടായി.

സര്‍ക്കാര്‍ ഭിന്നശേഷിക്കാരുടെ കൂടെയുണ്ട് എന്ന് നൂറു ശതമാനം വിശ്വാസമുണ്ടെന്ന് പ്രണവ് പറഞ്ഞു. വലിയ മൂല്യമാണ് പ്രണവിന്‍റെ ഈ സംഭാവനക്കുള്ളതെന്ന് മറുപടി പറഞ്ഞു. ചിറ്റൂര്‍ ഗവ. കോളേജില്‍ നിന്ന് ബികോം ബിരുദം നേടിയ പ്രണവ് പി.എസ്. സി പരീക്ഷാ പരിശീലനത്തിന് പോവുകയാണിപ്പോള്‍. കാല്‍ ഉപയോഗിച്ച് സെല്‍ഫിയും എടുത്ത പ്രണവുമായി ഏറെനേരം സംസാരിച്ച ശേഷമാണ് സന്തോഷപൂര്‍വം യാത്രയാക്കിയത്.

ABOUT THE AUTHOR

...view details