തിരുവനന്തപുരം:അഭയ കേസില്‍ വീണ്ടും നിര്‍ണായക വെളിപ്പെടുത്തല്‍. അഭയയുടെ കഴുത്തില്‍ നഖം കൊണ്ട് മുറിഞ്ഞ പാടുകള്‍ കണ്ടുവെന്ന് സാക്ഷി മൊഴി നല്‍കി. മൃതദേഹത്തിന്‍റെ ചിത്രം ആദ്യം പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ വര്‍ഗീസ് ചാക്കോയുടെതാണ് മൊഴി. പൊലീസിന്‍റെ നിര്‍ദേശ പ്രകാരമാണ് ചിത്രം പകര്‍ത്തിയതെന്നും വര്‍ഗീസ് സിബിഐ പ്രത്യേക കോടതിയില്‍ മൊഴി നല്‍കി. അതേസമയം കേസിന്‍റെ വിചാരണ നാളെ രാവിലെ പത്ത് മണിക്ക് ആരംഭിക്കാന്‍ സിബിഐ പ്രത്യേക കോടതി തീരുമാനിച്ചു. കേസിന്‍റെ പ്രധാന്യം കണക്കിലെടുത്താണ് തീരുമാനം.
അഭയ കേസ്; കഴുത്തില്‍ നഖം കൊണ്ട് മുറിഞ്ഞ പാടുകള്‍ കണ്ടുവെന്ന് മൊഴി - witness
മൃതദേഹത്തിന്‍റെ ചിത്രം ആദ്യം പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ വര്‍ഗീസ് ചാക്കോയുടെതാണ് മൊഴി.
അഭയ കേസ്: കഴുത്തില്‍ നഖം കൊണ്ട് മുറിഞ്ഞ പാടുകള്‍ കണ്ടുവെന്ന് മൊഴി
അടയ്ക്ക രാജു, കളര്‍കോട് വേണുഗോപാല്‍ തുടങ്ങിയ സാക്ഷികളുടെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെയാണ് വര്‍ഗീസ് ചാക്കോയുടെ വെളിപ്പെടുത്തല്‍. ഫാദര്‍ തോമസ് കോട്ടൂര്‍ കണ്ണീരോടെ കുറ്റസമ്മതം നടത്തിയെന്ന് പൊതുപ്രവര്‍ത്തകനായ കളര്‍കോട് വേണുഗോപാല്‍ കഴിഞ്ഞ ദിവസം മൊഴി നല്‍കിയിരുന്നു. സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട ദിവസം ഫാദര്‍ തോമസ് കോട്ടൂര്‍, ജോസ് പുതൃക്കയില്‍ എന്നിവരെ മഠത്തില്‍ കണ്ടുവെന്ന് കേസിലെ അഞ്ചാം സാക്ഷി അടയ്ക്ക രാജുവും മൊഴി നല്‍കിയിരുന്നു.