തിരുവനന്തപുരം:സംസ്ഥാന തലസ്ഥാനത്ത് പെട്രോളിന് 35 പൈസ ഉയർന്ന് 110.54 രൂപയായി. ഡീസലിന് 37 പൈസ വര്‍ധിച്ച് 104.25 രൂപയായി. കൊച്ചിയിൽ പെട്രോളിന് 108.15 രൂപയും ഡീസലിന് 101.94 രൂപയുമാണ് രേഖപ്പെടുത്തിയത്.
പ്രഹരമായി ഇന്ധന വില; തിരുവനന്തപുരത്ത് പെട്രോളിന് 110 രൂപ കടന്നു
തിരുവനന്തപുരത്ത് പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വര്‍ധിച്ചത്.
വീണ്ടും കൂട്ടി ഇന്ധനവില; തിരുവനന്തപുരത്ത് പെട്രോളിന് 110 രൂപ കടന്നു
കോഴിക്കോട്ട് പെട്രോൾ ലിറ്ററിന് 108.60, ഡീസലിന് 102.42 എന്നിങ്ങനെയാണ് നിരക്ക്. അതേസമയം, രാജസ്ഥാനിലെ ശ്രീഗംഗാനഗറിൽ പെട്രോൾ വില 28 പൈസ ഉയർന്ന് 121.26 രൂപയായി. ഡീസലിന് 40 പൈസ വർധിച്ച് 112.20 രൂപയായി. ഇന്ത്യയിൽ ഏറ്റവും ഉയർന്ന വിലയാണ് ശ്രീഗംഗാനഗറില്‍ റിപ്പോര്‍ട്ട് ചെയ്‌തത്.
ALSO READ:മുല്ലപ്പെരിയാർ ഡാം രാവിലെ ഏഴിന് തുറക്കും ; ആശങ്ക വേണ്ടെന്ന് റോഷി അഗസ്റ്റിൻ