കേരളം

kerala

ETV Bharat / state

ആറ്റുകാൽ പൊങ്കാല കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് - ആറ്റുകാല്‍ ഭഗവതി ക്ഷേത്രം

ക്ഷേത്ര കോമ്പൗണ്ടിൽ മാത്രമായി പൊങ്കാല പരിമിതപ്പെടുത്തും. പൊതുനിരത്തുകളിലും മറ്റ് പൊതുസ്ഥലങ്ങളിലും പൊങ്കാലയിടാൻ അനുവാദമില്ല. ഓൺലൈൻ രജിസ്ട്രേഷനിലൂടെ ആയിരിക്കും പ്രവേശനം

attukal pongala  permission to attukal pongala in compliance with covid protocol  attukal pongala latest news  ആറ്റുകാൽ പൊങ്കാല നടത്താന്‍ അനുമതി  തിരുവനന്തപുരം  ആറ്റുകാല്‍ ഭഗവതി ക്ഷേത്രം  ആറ്റുകാല്‍ പൊങ്കാല വാര്‍ത്തകള്‍
കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ആറ്റുകാൽ പൊങ്കാല

By

Published : Jan 27, 2021, 7:43 PM IST

തിരുവനന്തപുരം: കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ആറ്റുകാൽ പൊങ്കാല നടത്താൻ തീരുമാനം. ആൾക്കൂട്ടം ഒഴിവാക്കി ചടങ്ങുകൾ ആചാരപരമായി നടത്താനാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചത്. ക്ഷേത്ര കോമ്പൗണ്ടിൽ മാത്രമായി പൊങ്കാല പരിമിതപ്പെടുത്തും. ശബരിമല മാതൃകയിൽ ഓൺലൈൻ രജിസ്ട്രേഷനിലൂടെ ആയിരിക്കും ക്ഷേത്ര കോമ്പൗണ്ടിലേക്കുള്ള പ്രവേശനം. പരമാവധി എത്ര പേരെ പ്രവേശിപ്പിക്കാം എന്നത് പിന്നീട് തീരുമാനിക്കും.

പൊതുനിരത്തുകളിലും മറ്റ് പൊതുസ്ഥലങ്ങളിലും പൊങ്കാലയിടാൻ അനുവദിക്കില്ലെന്ന് യോഗം വ്യക്തമാക്കി. ആളുകള്‍ക്ക് അവരവരുടെ വീടുകളിൽ പൊങ്കാലയിടാവുന്നതാണ്. ഗ്രീൻ പ്രോട്ടോക്കോളും കൊവിഡ് നിയന്ത്രണങ്ങളും പാലിച്ച് അന്നദാനം ഉണ്ടാകും. കുത്തിയോട്ടം, വിളക്കുകെട്ട്, താലപ്പൊലി തുടങ്ങിയ ചടങ്ങുകള്‍ ഒഴിവാക്കാനും യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. ക്ഷേത്രപരിസരത്തുള്ള കോർപ്പറേഷൻ വാർഡുകൾ മാത്രമാണ് ഇത്തവണ ഉത്സവ മേഖലയായി പ്രഖ്യാപിക്കുക. പൊങ്കാല നടത്തുന്നതിന് മാർഗ നിർദേശങ്ങൾ രൂപീകരിക്കണമെന്ന ക്ഷേത്ര ട്രസ്റ്റിന്‍റെ ആവശ്യപ്രകാരമാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നത്.

പൊങ്കാല മഹോത്സവത്തിന് മുന്നോടിയായി വിവിധ വകുപ്പുകള്‍ നടത്തേണ്ട മുന്നൊരുക്കങ്ങള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് കടകംപള്ളി സുരേന്ദ്രന്‍ നിര്‍ദേശം നല്‍കി. മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ വിഎസ് ശിവകുമാര്‍ എംഎല്‍എ, മേയര്‍ ആര്യ രാജേന്ദ്രന്‍, കൗണ്‍സിലര്‍മാര്‍, ദേവസ്വം പ്രിൻസിപ്പൽ സെക്രട്ടറി കെആര്‍ ജ്യോതിലാല്‍, സിറ്റി പോലീസ് കമ്മീഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായ, ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ABOUT THE AUTHOR

...view details