തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായുള്ള പൊതുയോഗത്തിൽ ജാഥകൾക്ക് മുൻകൂർ അനുമതി വാങ്ങണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. പൊതുയോഗം നടത്തുന്ന സ്ഥലം വ്യക്തമാക്കി പൊലീസ് അധികാരികളിൽ നിന്ന് മുൻകൂർ അനുമതി വാങ്ങണം. ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനും അനുമതി വാങ്ങണം. വോട്ടെടുപ്പ് ദിവത്തിന് 48 മണിക്കൂർ മുമ്പ് പൊതുയോഗങ്ങൾ അവസാനിപ്പിക്കണം.
പൊതുയോഗത്തിൽ ജാഥകൾക്ക് മുൻകൂർ അനുമതി വാങ്ങണം: തെരഞ്ഞെടുപ്പ് കമ്മീഷന്‍ - തദ്ദേശ തെരഞ്ഞെടുപ്പ് നിര്‍ദ്ദേശം
പൊതുയോഗം നടത്തുന്ന സ്ഥലം വ്യക്തമാക്കി പൊലീസ് അധികാരികളിൽ നിന്ന് മുൻകൂർ അനുമതി വാങ്ങണം. ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനും അനുമതി വാങ്ങണം. വോട്ടെടുപ്പ് ദിവത്തിന് 48 മണിക്കൂർ മുമ്പ് പൊതുയോഗങ്ങൾ അവസാനിപ്പിക്കണം.
സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആശുപത്രികൾ എന്നിവിടങ്ങളിലും ആരാധനാലയങ്ങളിലും പൊതുയോഗങ്ങൾ സംഘടിപ്പിക്കരുത്. പൊതുസ്ഥലവും സ്വകാര്യ സ്ഥലവും കയ്യേറി താൽക്കാലിക ഓഫീസുകൾ സ്ഥാപിക്കരുതെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിർദ്ദേശം നൽകിയിട്ടുണ്ട്. വാഹന പ്രചരണ ജാഥയാണെങ്കിൽ കടന്നു പോകുന്ന വഴി ഉൾപ്പടെയുള്ള വിവരങ്ങൾ നൽകി പൊലീസിൽ നിന്ന് അനുമതി വാങ്ങണം. ഇരുചക്രവാഹനങ്ങൾക്കും അനുമതി ആവശ്യമാണ്.
സ്ഥാനാർഥിയുടെ പേരും വാഹന നമ്പരും പെർമിറ്റിൽ രേഖപ്പെടുത്തണം. ഈ പെർമിറ്റ് വാഹനത്തിനു മുന്നിൽ പ്രദർശിപ്പിക്കണം. മോട്ടോർ വാഹന നിയമത്തിലെ വ്യവസ്ഥകൾക്ക് വിധേയമായി മാത്രമേ സ്ഥാനാർഥി ഉൾപ്പെടെയുള്ളവരുടെ വാഹനത്തിൽ കൊടിയും പരസ്യങ്ങളും പതിക്കാൻ പാടുള്ളൂവെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്.