കേരളം

kerala

ETV Bharat / state

നിയന്ത്രണങ്ങളോടെ സർവീസ് നടത്താൻ സ്വകാര്യ ബസുകൾക്ക് അനുമതി

ഒറ്റ, ഇരട്ട അക്ക നമ്പറിന്‍റെ അടിസ്ഥാനത്തില്‍ ഓരോ ദിവസം ഇടവിട്ടാണ് സ്വകാര്യ ബസുകള്‍ക്ക് സർവ്വീസ് നടത്താൻ ഗതാഗത മന്ത്രി അനുമതി നൽകിയത്

Permission for private buses to operate with restrictions  നിയന്ത്രണങ്ങളോടെ സർവ്വീസ് നടത്താൻ സ്വകാര്യ ബസുകൾക്ക് അനുമതി  സ്വകാര്യ ബസ്  ഗതാഗത മന്ത്രി  ആന്‍റണി രാജു  ബസ് സര്‍വീസ്  private bus  transport minister
നിയന്ത്രണങ്ങളോടെ സർവ്വീസ് നടത്താൻ സ്വകാര്യ ബസുകൾക്ക് അനുമതി

By

Published : Jun 17, 2021, 6:38 PM IST

തിരുവനന്തപുരം: കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നാളെ മുതല്‍ സ്വകാര്യ ബസുകള്‍ക്ക് നിയന്ത്രിത സര്‍വീസ് നടത്താമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. ഒറ്റ, ഇരട്ട അക്ക നമ്പറിന്‍റെ അടിസ്ഥാനത്തില്‍ ഓരോ ദിവസം ഇടവിട്ടാണ് സ്വകാര്യ ബസുകള്‍ക്ക് സർവ്വീസ് നടത്താൻ അനുമതി.

എല്ലാ സ്വകാര്യ ബസുകള്‍ക്കും എല്ലാ ദിവസവും സര്‍വീസ് നടത്താവുന്ന സാഹചര്യമല്ല നിലവില്‍ ഉള്ളത്. അതിനാലാണ് നമ്പർ അനുസരിച്ച് ഒന്നിടവിട്ട ദിവസങ്ങളിൽ സര്‍വീസ് നടത്തണമെന്ന നിബന്ധന കൊണ്ടുവന്നിരിക്കുന്നതെന്ന് ഗതാഗത മന്ത്രി പറഞ്ഞു.

Also Read: കേരളത്തിൽ 12,469 പേർക്ക് കൂടി കൊവിഡ്; 88 മരണം

ഇതനുസരിച്ച് നാളെ(വെള്ളിയാഴ്ച്ച) മാത്രം ഒറ്റ അക്ക നമ്പര്‍ ബസുകളാണ് ഓടേണ്ടത്. തിങ്കള്‍ (21.06.21), ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഇരട്ട അക്ക നമ്പര്‍ ബസുകള്‍ സര്‍വീസ് നടത്തണം. ചൊവ്വ (22.06.21), വ്യാഴം ദിവസങ്ങളിലും തുടര്‍ന്ന് വരുന്ന തിങ്കളാഴ്ചയും (28.06.21) ഒറ്റ നമ്പര്‍ ബസുകളാണ് നിരത്തില്‍ ഇറങ്ങേണ്ടത്. തുടര്‍ന്ന് വരുന്ന ദിവസങ്ങളിലും ഈ മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കണം സ്വകാര്യ ബസ് സര്‍വീസുകള്‍ നടത്തേണ്ടത്. ശനിയും ഞായറും സര്‍വീസ് അനുവദനീയമല്ല. എല്ലാ സ്വകാര്യ ബസ് ഉടമകളും ഈ നിയന്ത്രണങ്ങളോട് സഹകരിക്കണമെന്ന് ഗതാഗത മന്ത്രി പറഞ്ഞു.

ABOUT THE AUTHOR

...view details