കേരളം

kerala

ETV Bharat / state

പെരിയ ഇരട്ടക്കൊലപാതകം; ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ സുപ്രീം കോടതിയിൽ

അന്വേഷണം സിബിഐക്ക് വിടാൻ ഉത്തരവ് ഇട്ടെങ്കിലും കേസിൽ ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രം റദ്ദാക്കിയില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് സർക്കാർ നീക്കം

Periya murder  CBI probe  Government's appeal  പെരിയ ഇരട്ടക്കൊലപാതകം  സിബിഐ  സർക്കാരിന്‍റെ അപ്പീൽ
പെരിയ ഇരട്ടക്കൊലപാതകം; ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ സുപ്രീം കോടതിയിൽ

By

Published : Sep 12, 2020, 12:15 PM IST

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലപാതക കേസിൽ സിബിഐ അന്വേഷണം ശരിവെച്ച ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും മാതാപിതാക്കളുടെ ഹർജിയിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പിന്നാലെ ഇത് ചോദ്യം ചെയ്‌ത് സർക്കാർ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് കേസ് പരിഗണിച്ച ഡിവിഷൻ ബെഞ്ച് സിംഗിൾ ബെഞ്ച് ഉത്തരവ് ശരിവെച്ചു. ഇത് ചോദ്യം ചെയ്‌താണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. അന്വേഷണം സിബിഐക്ക് വിടാൻ ഉത്തരവ് ഇട്ടെങ്കിലും കേസിൽ ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രം റദ്ദാക്കിയില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് സർക്കാർ നീക്കം. കൊലയാളികളെ രക്ഷിക്കേണ്ടത് ജനങ്ങളുടെ നികുതി പണം എടുത്തിട്ടല്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. അതിന് എ.കെ.ജി സെന്‍ററിൽ നിന്ന് പണം എടുക്കണമെന്നും സുരേന്ദ്രൻ വിമര്‍ശിച്ചു.

ABOUT THE AUTHOR

...view details