കേരളം

kerala

ETV Bharat / state

നയപ്രഖ്യാപനം ബഹിഷ്‌കരിച്ച് പി.സി. ജോർജ്ജ്; സഭയിൽ തുടർന്ന് ഒ. രാജഗോപാൽ - ഒ. രാജഗോപാൽ

സഭാ കവാടത്തിന് മുന്നിൽ പ്രതിപക്ഷം പ്രതിഷേധിക്കുമ്പോൾ പി.സിയുടെ സാന്നിധ്യം ഉണ്ടായിരുന്നെങ്കിലും പ്രതിപക്ഷ അംഗങ്ങൾക്ക് ഒപ്പം ഇരുന്ന് പ്രതിഷേധിക്കാൻ മുതിർന്നില്ല.

PC George boycotts legislative assembly session  legislative assembly session  announcement  നയപ്രഖ്യാപനം ബഹിഷ്‌കരിച്ച് പി.സി. ജോർജ്ജ്  ഒ. രാജഗോപാൽ  തിരുവനന്തപുരം
നയപ്രഖ്യാപനം ബഹിഷ്‌കരിച്ച് പി.സി. ജോർജ്ജ്; സഭയിൽ തുടർന്ന് ഒ. രാജഗോപാൽ

By

Published : Jan 8, 2021, 3:08 PM IST

തിരുവനന്തപുരം: പ്രതിപക്ഷം നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിച്ചതിന് പിന്നാലെ സഭ വിട്ടിറങ്ങി പി.സി ജോർജ്ജ് എം.എൽ.എ. പ്രസംഗം കേൾക്കാൻ കാത്തുനിൽക്കാതെ പ്രതിപക്ഷം ഇറങ്ങിപോയതിന് പിന്നാലെ പി.സി ജോർജ്ജും പുറത്തിറങ്ങുകയായിരുന്നു. സഭാ കവാടത്തിന് മുന്നിൽ പ്രതിപക്ഷം പ്രതിഷേധിക്കുമ്പോൾ പി.സിയുടെ സാന്നിധ്യം ഉണ്ടായിരുന്നെങ്കിലും പ്രതിപക്ഷ അംഗങ്ങൾക്ക് ഒപ്പം ഇരുന്ന് പ്രതിഷേധിക്കാൻ മുതിർന്നില്ല. താൻ അതിന് ആയിട്ടില്ല എന്ന് ഹാസ്യരൂപത്തിൽ അംഗങ്ങളോട് പറയുകയും ചെയ്‌തു.

നിയമസഭാ വളപ്പിന് വെളിയിൽ കാത്തുനിന്ന മാധ്യമ പ്രവർത്തകരുടെ അടുത്തെത്തി ഗവർണറെ രൂക്ഷമായി വിമർശിക്കുകയും ചെയ്‌തു. ഗവർണർ ബി.ജെ.പിക്കാരൻ ആണെന്നും ഗവർണറെ കൊണ്ട് വായിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, നയപ്രഖ്യാപനം തീരും വരെ സഭയിൽ തുടർന്ന ബി.ജെ.പി അംഗം ഒ. രാജഗോപാലിന്‍റെ നിലപാടും ശ്രദ്ധേയമായി. നേരത്തെ കാർഷിക നിയമങ്ങൾക്ക് എതിരായ പ്രമേയത്തെ അനുകൂലിച്ച നിലപാട് വിവാദമായ സാഹചര്യത്തിൽ കൂടിയാകാം രാജഗോപാൽ ഇന്ന് മാധ്യമങ്ങളെ കണ്ടില്ല.

ABOUT THE AUTHOR

...view details