തിരുവനന്തപുരം :തലസ്ഥാന നഗരിയില്‍ കേരളീയത്തിന്‍റെ മൂന്നാം ദിനമായ നാളെ (നവംബര്‍ 3) മുഖ്യാതിഥികളായി തമിഴ്‌നാട് മന്ത്രി പഴനിവേല്‍ ത്യാഗരാജുവും പ്രമുഖ വ്യവസായി ക്രിസ് ഗോപാലകൃഷ്‌ണനും പങ്കെടുക്കും. കേരളത്തിലെ ഐടി മേഖല എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറിലാണ് ഇവര്‍ പങ്കെടുക്കുക. മസ്‌ക്കറ്റ് പൂള്‍ സൈഡ് വേദിയിലാണ് സെമിനാര്‍ നടക്കുക.
പ്രൊഫ.എംഎ ഉമ്മന്‍ പാനലിസ്റ്റായി കേരളത്തിലെ സാമ്പത്തിക രംഗം എന്ന വിഷയത്തിലും സെമിനാര്‍ നടക്കും. നിയമസഭ ഹാള്‍ വേദിയില്‍ വച്ചാണ് സാമ്പത്തിക രംഗം സെമിനാര്‍ നടക്കുക. ടാഗോര്‍ ഹാളില്‍ വച്ച് കേരളത്തിലെ സ്‌കൂള്‍ വിദ്യാഭ്യാസം, ജിമ്മി ജോര്‍ജ് സ്‌റ്റേഡിയത്തില്‍ കേരളത്തിലെ മത്സ്യ ബന്ധന മേഖല എന്നീ വിഷയങ്ങളില്‍ നടക്കുന്ന സെമിനാറില്‍ പ്രമുഖര്‍ സംവദിക്കും.
ആരോഗ്യ മേഖലയിലെ പ്രമുഖനും ചാര്‍ട്ടേഡ് അക്കൗണ്ടന്‍റുമായ ശ്രീനാഥ് ഭാസി, ആരോഗ്യ വിദഗ്‌ധന്‍ ടി സുന്ദരരാമന്‍ എന്നിവര്‍ പങ്കെടുക്കുന്ന പൊതുജനാരോഗ്യം സെമിനാറും നാളെയുണ്ടാകും. സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലാണ് സെമിനാര്‍ സംഘടിപ്പിക്കുക. രാവിലെ 9:30 മുതല്‍ ഉച്ചയ്ക്ക് 1:30 വരെയാണ് സെമിനാര്‍.
കൈരളി, ശ്രീ, നിള തിയേറ്ററുകളിലായി രാജ്യാന്തര പ്രസിദ്ധി നേടിയ എംടി വാസുദേവന്‍ നായരുടെ നിര്‍മാല്യം, മണിച്ചിത്രത്താഴ് എന്നിവയുടേതടക്കം പത്ത് സിനിമകളുടേയും എട്ട് ഡോക്യുമെന്‍ററികളുടെയും പ്രദര്‍ശനവും ഉണ്ടാകും.
കേരളീയം പരിപാടിയുടെ ഭാഗമായി പ്രദര്‍ശിപ്പിക്കുന്ന സിനിമകളും അവയുടെ സമയക്രമവും :
കൈരളി
9:45 കടല്‍പ്പാലം
12:45 നോക്കത്താ ദൂരത്ത് കണ്ണുംനട്ട്
3:45 നഖക്ഷതങ്ങള്‍
7:30 മണിച്ചിത്രത്താഴ്