എറണാകുളം: പയ്യോളി മനോജ് വധക്കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികളെ സിബിഐ കസ്റ്റഡിയില്‍ വിട്ടു. എറണാകുളം സിജെഎം കോടതിയാണ് പ്രതികളെ സിബിഐ കസ്റ്റഡിയില്‍ വിട്ടത്. ചോദ്യം ചെയ്യലിനായി ജനുവരി 30 വരെയാണ് പ്രതികളെ സിബിഐ കസ്റ്റഡിയില്‍ വിട്ടത്. കേസിലെ ഇരുപത്തിയഞ്ചാം പ്രതി ഗണേഷ്, ഇരുപത്തിയാറാം പ്രതി സനുരാജ്, ഇരുപത്തിയേഴാം പ്രതി വിപിന്‍ദാസ് എന്നിവരെയാണ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. മൂന്ന് പ്രതികളും കൊലപാതകത്തില്‍ നേരിട്ട് പങ്കാളികളാണ്.
പയ്യോളി മനോജ് വധക്കേസ്; മൂന്ന് പ്രതികൾ സിബിഐ കസ്റ്റഡിയില്‍ - manoj murder
ഗണേഷ്, സനുരാജ്, വിപിന്‍ദാസ് എന്നിവരെയാണ് സിബിഐ കസ്റ്റഡിയില്‍ വിട്ടത്
പയ്യോളി മനോജ് വധക്കേസ്; മൂന്ന് പ്രതികൾ സിബിഐ കസ്റ്റഡിയില്‍
2014 മുതല്‍ വിദേശത്ത് ഒളിവിലായിരുന്ന പ്രതികളെ സിബിഐ കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലെത്തിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിപട്ടികയിലുള്ളവരില്‍ ഈ മൂന്ന് പ്രതികള്‍ മാത്രമാണ് പിടിയലാകാനുണ്ടായിരുന്നത്. സിപിഎം നേതാക്കളടക്കം 27 പ്രതികളാണ് പട്ടികയിലുള്ളത്. പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിലൂടെ കേസിന് കൂടുതൽ വ്യക്തത വരുമെന്ന കണക്ക് കൂട്ടലിലാണ് സിബിഐ. 2012 ഫെബ്രുവരി 12നാണ് പയ്യോളി മനോജിനെ ഒരുസംഘം ആളുകള്‍ വീട്ടില്‍കയറി വെട്ടിക്കൊലപ്പെടുത്തിയത്.