തിരുവനന്തപുരം: യുഎഇയിൽ നിന്നും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്നവർക്ക് നിർബന്ധിത നിരീക്ഷണം ഇല്ല. രോഗ ലക്ഷണമുള്ളവരെ മാത്രം നിരീക്ഷിക്കും. ബാക്കിയുള്ളവരെ വീടുകളിൽ നിരീക്ഷിച്ചാൽ മതിയെന്ന് കലക്‌ടറുടെ അധ്യക്ഷതയിൽ വിമാനത്താവളത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.
യുഎഇയിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്നവര്‍ക്ക് നിർബന്ധിത നിരീക്ഷണമില്ല
രോഗ ലക്ഷണമുള്ളവരെ മാത്രം നിരീക്ഷിക്കും. ബാക്കിയുള്ളവരെ വീടുകളിൽ നിരീക്ഷിച്ചാൽ മതിയെന്ന് കലക്‌ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.
യുഎഇയിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്നവര്‍ക്ക് നിർബന്ധിത നിരീക്ഷണമില്ല
കേന്ദ്ര ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെട്ട ശേഷമാണ് തീരുമാനം. മുൻകരുതലുകളുടെ ഭാഗമായാണ് സജ്ജീകരണങ്ങൾ ഒരുക്കിയതെന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ വിശദീകരണം. ഗൾഫ് രാജ്യങ്ങളിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്നവരെ കെഎസ്ആർടിസി ബസുകളിൽ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റാൻ ആദ്യം തീരുമാനിച്ചിരുന്നു.