കേരളം

kerala

ETV Bharat / state

കേരളത്തിലേക്കുള്ള പാസ് വിതരണം തല്‍കാലത്തേക്ക് നിര്‍ത്തിവെച്ചു - pass distribution

റെഡ് സോണുകളില്‍ നിന്നും വന്നവരെ ക്വാറന്‍റൈന്‍ ചെയ്‌ത ശേഷം പുതിയ പാസുകള്‍ അനുവദിച്ചാല്‍ മതിയെന്ന് നിര്‍ദേശം.

കേരളത്തിലേക്കുള്ള പാസ് വിതരണം  ചീഫ് സെക്രട്ടറി ടോം ജോസ്  അതിതീവ്ര മേഖല  ക്വാറന്‍റൈന്‍ സൗകര്യം  റെഡ് സോണ്‍  pass distribution  chief secretary tom jose
കേരളത്തിലേക്കുള്ള പാസ് വിതരണം തല്‍കാലത്തേക്ക് നിര്‍ത്തിവെച്ചു

By

Published : May 7, 2020, 1:29 PM IST

തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്കെത്തുന്നവര്‍ക്കുള്ള പാസ് വിതരണം തല്‍കാലത്തേക്ക് നിര്‍ത്തിവെച്ചു. പുതിയ പാസുകള്‍ തല്‍കാലം അനുവദിക്കേണ്ടെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് നിര്‍ദേശം നല്‍കി. റെഡ് സോണുകളില്‍ നിന്നും വന്നവരെ ക്വാറന്‍റൈന്‍ ചെയ്‌ത ശേഷം പുതിയ പാസുകള്‍ അനുവദിച്ചാല്‍ മതിയെന്നാണ് നിര്‍ദേശം.

അതിതീവ്ര മേഖലകളില്‍ നിന്നും കൂടുതല്‍ പേര്‍ എത്തിയതിനെ തുടര്‍ന്നാണ് നടപടി. 1,80,000 പേരാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരാനായി രജിസ്റ്റര്‍ ചെയ്‌തത്. ക്വാറന്‍റൈന്‍ സൗകര്യങ്ങള്‍ കൂടുതല്‍ വിപുലപ്പെടുത്തി വൈകിട്ടോടു കൂടി പാസ് വിതരണം പുനരാരംഭിക്കും.

ABOUT THE AUTHOR

...view details