തിരുവനന്തപുരം:കേന്ദ്ര സർക്കാരിൻ്റെ കാർഷിക നിയമം പിൻവലിക്കണമെന്ന സംസ്ഥാന സർക്കാർ പ്രമേയം പിന്തുണച്ച ഒ. രാജഗോപാലിൻ്റെ നടപടി പരിശോധിച്ചശേഷം പാർട്ടി നിലപാട് വ്യക്തമാക്കുമെന്ന് പി.കെ കൃഷ്‌ണദാസ്. പാർട്ടിയുടെ നിലപാട് എന്താണെന്ന് അദ്ദേഹത്തിന് അറിയാം. മറ്റ് കാര്യങ്ങൾ പഠിച്ച ശേഷം പ്രതികരിക്കാമെന്നും കൃഷ്‌ണദാസ് പറഞ്ഞു.
ഒ. രാജഗോപാലിൻ്റെ നിലപാട്: പരിശോധിച്ച ശേഷം പാർട്ടി നിലപാടെന്ന് പി.കെ കൃഷ്‌ണദാസ്
കാർഷിക നിയമം കേരളത്തെ ഒരു തരത്തിലും ബാധിക്കില്ല. മുഖ്യമന്ത്രിയും കൃഷിമന്ത്രിയും നിയമത്തെക്കുറിച്ച് പഠിച്ചിട്ടുണ്ടോ എന്നും കൃഷ്‌ണദാസ്.
അതേസമയം, ഇന്നു ചേർന്ന പ്രത്യേക നിയമസഭാ സമ്മേളനം അനാവശ്യവും അപ്രസക്തവും ആണെന്ന് കൃഷ്‌ണദാസ് പറഞ്ഞു. കേരളത്തിലെ ജനങ്ങളുടെ രാഷ്ട്രീയ ബോധത്തെ വെല്ലുവിളിക്കുന്ന നടപടി കൂടിയാണിത്. കാർഷിക നിയമം കേരളത്തെ ഒരു തരത്തിലും ബാധിക്കില്ല. മുഖ്യമന്ത്രിയും കൃഷിമന്ത്രിയും നിയമത്തെക്കുറിച്ച് പഠിച്ചിട്ടുണ്ടോ എന്നും കൃഷ്‌ണദാസ് ചോദിച്ചു.
ഗ്രാമപ്പഞ്ചായത്തിൽ പലയിടങ്ങളിലും എൽ.ഡി.എഫ് -യു.ഡി.എഫ് കൂട്ടുകെട്ടാണ്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫും യു.ഡി.എഫും ചേർന്ന് സംയുക്ത മുന്നണി രൂപീകരിക്കണമെന്നും സംയുക്തമായി പ്രകടനപത്രിക തയ്യാറാകണമെന്നും കൃഷ്‌ണദാസ് പറഞ്ഞു.