കേരളം

kerala

ETV Bharat / state

ഡോളോ ഗുളികകൾ ജ്യൂസിൽ കലക്കി നൽകി; കോളജിൽ വച്ചും ഷാരോണിനെ വധിക്കാൻ ശ്രമിച്ചെന്ന് ഗ്രീഷ്‌മ - ഡോളോ ഗുളികകൾ

ഷാരോൺ പഠിച്ചിരുന്ന നെയ്യൂർ സിഎസ്ഐ കോളജിലെ ശുചിമുറിയിൽ വച്ചാണ് ജ്യൂസിൽ ഗുളിക കലർത്തിയതെന്നാണ് ഗ്രീഷ്‌മ വെളിപ്പെടുത്തിയത്.

parassala sharon raj murder  Greeshma gave dolo tablet mixed juice  ജ്യൂസിൽ ഡോളോ ഗുളികൾ കലർത്തി നൽകി  കോളജിൽവച്ചും ഷാരോണിനെ കൊല്ലാൻ ശ്രമിച്ചു  ഷാരോൺ  പാറശാല ഷാരോൺ രാജ്  പാറശാല ഷാരോൺ രാജ് വധക്കേസ്  തിരുവനന്തപുരം  parassala  dolo  ഡോളോ ഗുളികകൾ  ഡോളോ ഗുളികകൾ ജ്യൂസിൽ കലക്കി നൽകി
ജ്യൂസിൽ ഡോളോ ഗുളികൾ കലർത്തി നൽകി; കോളജിൽവച്ചും ഷാരോണിനെ കൊല്ലാൻ ശ്രമിച്ചതായി ഗ്രീഷ്‌മ

By

Published : Nov 9, 2022, 10:54 AM IST

Updated : Nov 9, 2022, 2:12 PM IST

തിരുവനന്തപുരം: പാറശാല ഷാരോൺ രാജ് വധക്കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഷാരോണിനെ പഠിച്ചിരുന്ന കോളജിൽവച്ചും വധിക്കാൻ ശ്രമിച്ചിരുന്നുവെന്ന് പ്രതി ഗ്രീഷ്‌മ മൊഴി. ഇതിനായി ഡോളോ ഗുളികകൾ ജ്യൂസിൽ കലർത്തി നൽകുകയായിരുന്നു.

ഡോളോ ഗുളികകൾ ജ്യൂസിൽ കലക്കി നൽകി; കോളജിൽ വച്ചും ഷാരോണിനെ വധിക്കാൻ ശ്രമിച്ചെന്ന് ഗ്രീഷ്‌മ

ഷാരോൺ പഠിച്ചിരുന്ന നെയ്യൂർ സിഎസ്ഐ കോളജിലെ ശുചിമുറിയിൽ വച്ചാണ് ഡോളോ ഗുളികകൾ ജ്യൂസിൽ കലർത്തിയതെന്നാണ് ഗ്രീഷ്‌മയുടെ വെളിപ്പെടുത്തൽ. ഡോളോ ഗുളികകൾ തലേന്ന് തന്നെ കുതിർത്ത് കൈയിൽ കരുതിയിരുന്നു. എന്നാൽ ജ്യൂസിന് കയ്‌പ് തോന്നിയ ഷാരോൺ ഇത് തുപ്പി കളയുകയായിരുന്നു.

ഷാരോൺ പഠിച്ച കോളജിൽ ഗ്രീഷ്‌മയെ ഇന്ന് തന്നെ എത്തിച്ച് തെളിവെടുപ്പ് നടത്താനാണ് സാധ്യത. ഗ്രീഷ്‌മയുമായി ഇന്നും അന്വേഷണസംഘം തെളിവെടുപ്പ് നടത്തും. കന്യാകുമാരി ജില്ലയിലെ തൃപ്പരപ്പിലാകും ഇന്ന് തെളിവെടുപ്പ്.

പൊലീസ് കസ്‌റ്റഡിയിലുള്ള ഗ്രീഷ്മയുമായി മൂന്നാംദിനമാണ് തെളിവെടുപ്പ് നടത്തുന്നത്. തെളിവെടുപ്പിന്‍റെ ഭാഗമായി ഗ്രീഷ്‌മയുടെ ശബ്‌ദ സാമ്പിൾ ആകാശവാണിയിൽ പരിശോധിച്ച് ഉറപ്പാക്കാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്.

Last Updated : Nov 9, 2022, 2:12 PM IST

ABOUT THE AUTHOR

...view details