കേരളം

kerala

ETV Bharat / state

വിഷവാതക ചോർച്ചയിൽ മരിച്ചവർക്ക് സ്‌മാരകമായി 'പഞ്ചതാരകം'; ഉദ്‌ഘാടനം ചെയ്‌ത് മുഖ്യമന്ത്രി - നേപ്പാൾ വിഷവാതക ചോർച്ച

കേരളത്തെ നടുക്കിയ ദുരന്തമായിരുന്നു എട്ടു മലയാളികൾ നേപ്പാളിൽ വിഷവാതകം ശ്വസിച്ചു മരിക്കാനിടയായ സംഭവമെന്ന് മുഖ്യമന്ത്രി അനുസ്‌മരിച്ചു

pancha tarakam memorial  gas leak accident in nepal  people died in gas leak  Toxic gas leak in nepal  നേപ്പാൾ വിഷവാതക ചോർച്ച  പഞ്ചതാരകം സ്‌മാരകം ഉദ്‌ഘാടനം ചെയ്‌ത് മുഖ്യമന്ത്രി
വിഷവാതക ചോർച്ചയിൽ മരിച്ചവരുടെ സ്‌മാരകമായി 'പഞ്ചതാരകം'

By

Published : Apr 1, 2022, 8:34 PM IST

തിരുവനന്തപുരം: വിഷവാതക ചോർച്ചയിൽ മരിച്ചവരുടെ ഓർമക്കായി നിർമിച്ച സ്‌മാരകം 'പഞ്ചതാരകം' മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌തു. വിനോദയാത്രക്കിടെ 2020 ജനുവരി 21ന് നേപ്പാളിൽ അടച്ചിട്ട ഹോട്ടൽമുറിയിലെ വിഷവാതക ചോർച്ചയെത്തുടർന്നാണ് തിരുവനന്തപുരം ചേങ്കോട്ടുകോണം അയ്യൻകോയിക്കൽ രോഹിണിയിൽ പ്രവീൺകുമാർ (39), ഭാര്യ ശരണ്യ (34), മക്കൾ ശ്രീഭദ്ര (ഒമ്പത്), ആർച്ച (ഏഴ്), അഭിനവ് (നാല്) എന്നിവർ മരിച്ചത്. അഞ്ച് പേരുടെയും ഓർമക്കായി കുടുംബ വീടിന് സമീപം പ്രവീൺകുമാറിന്‍റെ മാതാപിതാക്കളായ കൃഷ്‌ണൻ നായരും പ്രസന്നകുമാരിയും ചേർന്നാണ് പഞ്ചതാരകം പണികഴിപ്പിച്ചത്.

വിഷവാതക ചോർച്ചയിൽ മരിച്ചവരുടെ സ്‌മാരകമായി 'പഞ്ചതാരകം'

കേരളത്തെ നടുക്കിയ ദുരന്തമായിരുന്നു എട്ടു മലയാളികൾ നേപ്പാളിൽ വിഷവാതകം ശ്വസിച്ചു മരിക്കാനിടയായ സംഭവമെന്ന് മുഖ്യമന്ത്രി അനുസ്‌മരിച്ചു. പ്രവീണിന്‍റെ കുടുംബത്തിനൊപ്പം കോഴിക്കോട്ട് നിന്നുള്ള കുടുംബവും അപകടത്തില്‍ മരിച്ചിരുന്നു. അകാലത്തിൽ മരിച്ച മകന്‍റെയും മരുമകളുടെയും മൂന്ന് പേരക്കുട്ടികളുടെയും ഓർമ നിലനിർത്താനായി പഞ്ചതാരകം എന്ന പേരിൽ വായനശാലയും ആരോഗ്യ ഉപകേന്ദ്രവും സാംസ്‌കാരിക കേന്ദ്രവും ഉൾപ്പെടുന്ന സ്‌മൃതി മന്ദിരം കുടുംബം മുന്നിട്ടിറങ്ങി നിർമിച്ചത് മാതൃകാപരമാണ്. പാവപ്പെട്ടവർക്കായി നന്മ ചെയ്യുക എന്ന ഉദ്ദേശത്തോടെ ആരംഭിക്കുന്ന ഈ സംരംഭം പേര് സൂചിപ്പിക്കുന്നതുപോലെ നന്മയുടെ പ്രകാശം ചൊരിയുന്ന അഞ്ച് നക്ഷത്രങ്ങളായി എന്നും നിലനിൽക്കട്ടെ എന്ന് സ്‌മൃതി മന്ദിരം ഉദ്ഘാടനം ചെയ്‌തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

കടകംപള്ളി സുരേന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭ കൗൺസിലർ ആശ ബാബു, നിംസ് മെഡിസിറ്റി പിആർഒ അനൂപ് നായർ, അണിയൂർ പ്രസന്നകുമാർ, ഫ്രാക് ജനറൽ സെക്രട്ടറി ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ നിർധനരായ അഞ്ചുപേർക്ക് സാമ്പത്തിക സഹായവും വിതരണം ചെയ്‌തു.

Also Read: 150 സീറ്റ് നേടണം; കർണാടകയിലെ കോൺഗ്രസ് നേതാക്കള്‍ക്ക് രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശം

ABOUT THE AUTHOR

...view details