തിരുവനന്തപുരം: കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളോടെ ആരാധനാലയങ്ങൾ തുറക്കാൻ സർക്കാർ അനുമതി നല്‍കിയെങ്കിലും തിരുവനന്തപുരം ജുമാ മസ്‌ജിദ് തത്കാലം തുറക്കേണ്ടെന്ന് തീരുമാനം. ആരാധനയ്ക്കായി പള്ളി തുറന്നാൽ യാത്രാക്കാർ അടക്കം നിരവധി പേർ എത്താൻ സാധ്യതയുള്ളതിനാലാണ് തത്കാലം തുറക്കേണ്ടന്ന് തീരുമാനിച്ചതെന്ന് പാളയം ഇമാം വി.പി ശുഹൈബ് മൗലവി പറഞ്ഞു. കൊവിഡ് രോഗം വർധിക്കുന്ന സാഹചര്യത്തിൽ പ്രാർത്ഥനക്ക് എത്തുന്നവർക്ക് സൗകര്യങ്ങളൊരുക്കാൻ ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
കൊവിഡ് നിയന്ത്രണം; പാളയം ജുമാ മസ്‌ജിദ് ഉടൻ തുറക്കില്ല - trivandrum juma masjid opening
ആരാധനയ്ക്കായി പള്ളി തുറന്നാൽ യാത്രാക്കാർ അടക്കം നിരവധി പേർ എത്താൻ സാധ്യതയുള്ളതിനാലാണ് തത്കാലം തുറക്കേണ്ടന്ന് തീരുമാനിച്ചതെന്ന് പാളയം ഇമാം വി.പി ശുഹൈബ് മൗലവി പറഞ്ഞു.
കൊവിഡ് നിയന്ത്രണം; പാളയം ജുമാ മസ്‌ജിദ് ഉടൻ തുറക്കില്ല
സർക്കാർ അനുമതി നൽകിയ സാഹചര്യത്തിൽ മാർഗ നിർദേശങ്ങൾ പാലിച്ച് ആരാധന സൗകര്യമൊരുക്കാനാണ് പാളയം സെന്‍റ് ജോസഫ് ചർച്ചിന്‍റെ തീരുമാനം. സാമൂഹിക അകലം കൃത്യമായി പാലിച്ചാകും ആരാധന നടത്തുകയെന്നും പളളി വികാരി മോൻസിഞ്ഞോർ നിക്കോളസ് അറിയിച്ചു.