തിരുവനന്തപുരം:സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് എകെജി സെന്ററിൽ ചേരും. വിവാദമായ പാലാ ബിഷപ്പിന്റെ പ്രസ്താവനയും വിദ്വേഷ പ്രചരണങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും. ഇതു സംബന്ധിച്ച സര്‍ക്കാര്‍ നിലപാട് മുഖ്യമന്ത്രി പിണറായി വിജയന് സെക്രട്ടറിയേറ്റ് യോഗത്തില്‍ അവതരിപ്പിച്ചേക്കും.
കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലേക്ക് വരുന്ന നേതാക്കളെ സ്വീകരിക്കുന്നത് അടക്കമുള്ള വിഷയങ്ങളും യോഗത്തിൽ ചർച്ച ചെയ്യും. പാര്‍ട്ടി വിട്ട് വരുന്ന മുതിര്‍ന്ന നേതാക്കള്‍ക്ക് നല്‍കേണ്ട പദവി സംബന്ധിച്ചും ധാരണയായേക്കും.