തിരുവനന്തപുരം: ദൈവത്തിന്‍റെയും മതത്തിന്‍റെയും പേരില്‍ വോട്ട് പിടിക്കുന്നത് അനുവദിക്കില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ എല്ലാ മാര്‍ഗ്ഗ നിര്‍ദേശങ്ങളും പാലാ ഉപതെരഞ്ഞെടുപ്പിലും ബാധകമാണെന്നും വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം ടീക്കാറാം മീണ പറഞ്ഞു.
പാലാ ഉപതെരഞ്ഞെടുപ്പില്‍ പെരുമാറ്റച്ചട്ടം ലംഘിച്ചാല്‍ ശക്തമായ നടപടി: ടീക്കാറാം മീണ - teekaram meena
പാലാ ഉപതെരഞ്ഞെടുപ്പിൽ പെരുമാറ്റച്ചട്ടം ലംഘിക്കുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍.
പാലാ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചെങ്കിലും പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിന് പെരുമാറ്റച്ചട്ടം സര്‍ക്കാരിന് തടസ്സമാകില്ല. എന്നാല്‍ പാലായിലെ വോട്ടര്‍മാരെ സ്വാധീനിക്കുന്ന പ്രഖ്യാപനങ്ങള്‍ പാടില്ല. ലോക്‌സഭാ തെരഞ്ഞടുപ്പിലെ വോട്ടര്‍പ്പട്ടിക പ്രകാരമായിരിക്കും പാലാ ഉപതെരഞ്ഞെടുപ്പ്. ആഗസ്റ്റ് 25 വരെ ലഭിച്ച പുതിയ അപേക്ഷകളും പരിഗണിക്കും. 4,332 പേരാണ് പാലായില്‍ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനായി പുതിയതായി അപേക്ഷ നല്‍കിയിരിക്കുന്നത്. ഇതില്‍ എത്രയും വേഗം തീര്‍പ്പ് കൽപ്പിക്കുമെന്നും ടീക്കാറാം മീണ പറഞ്ഞു.