തിരുവനന്തപുരം:സംസ്ഥാനത്ത് പരമോന്നത പുരസ്‌കാരങ്ങള്‍ വരുന്നു. പത്മ പുരസ്‌കാരങ്ങളുടെ മാതൃകയില്‍ 'കേരള ജ്യോതി', 'കേരള പ്രഭ', 'കേരള ശ്രീ' എന്നീ നാമധേയത്തിലാണ് പുതിയ പുരസ്‌കാരം. ആദ്യ പുരസ്‌കാര വിതരണം ഈ വര്‍ഷം നവംബര്‍ ഒന്നിന് നടക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സംസ്ഥാനത്ത് പത്മ മാതൃകയില്‍ പുരസ്‌കാരങ്ങള്‍; കേരള പിറവി ദിനത്തില്‍ വിതരണം ചെയ്യും - Padma Model Awards
'കേരള ജ്യോതി', 'കേരള പ്രഭ', 'കേരള ശ്രീ' എന്നീ പേരുകളിലാണ് പുരസ്കാരങ്ങള്‍ അറിയപ്പെടുക
സംസ്ഥാനത്ത് പദ്‌മ മോഡല്‍ പുരസ്‌കാരങ്ങള്‍ വരുന്നു; തീരുമാനം മന്ത്രിസഭായോഗത്തില്‍
കേരള ശ്രീ അഞ്ച് പേര്‍ക്കും കേരള പ്രഭ രണ്ട് പേര്‍ക്കും കേരള ജ്യോതി ഒരാള്‍ക്കുമായിരിക്കും നല്‍കുക. എല്ലാ വര്‍ഷവും ഏപ്രിലില്‍ പൊതുഭരണ വകുപ്പ് നാമനിര്‍ദേശം ക്ഷണിക്കും. നവംബര്‍ ഒന്നിന് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങിലാണ് പുരസ്‌കാരദാനം.