തിരുവനന്തപുരം:തൃക്കാക്കരയിലേത് കെ റെയിലെനിതിരായ ജനവിധിയായി കണക്കാക്കേണ്ടെന്ന് മന്ത്രി പി രാജീവ്. എല്‍.ഡി.എഫിന് കടുപ്പമേറിയ മണ്ഡലമാണ് തൃക്കാക്കര. എന്നാല്‍ ഇത്തവണ വോട്ട് വര്‍ധിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രചാരണത്തിലും സ്ഥാനാര്‍ഥി നിര്‍ണയത്തിലും ഒരു വീഴ്‌ചയും ഉണ്ടായിട്ടില്ല. ജോ ജോസഫ് സഭയുടെ സ്ഥാനാര്‍ഥിയെന്ന് പ്രചരിപ്പിച്ചത് മാധ്യമങ്ങളാണ്. പരാജയത്തിന്‍റെ കാരണം പാര്‍ട്ടി സൂക്ഷ്‌മമായി വിലയിരുത്തും. എതിരായ വോട്ടുകള്‍ ഏകോപിച്ചാണ് യു.ഡി.എഫ് വിജയം നേടിയത്.