തിരുവനന്തപുരം: ആര്യനാട് ഗവ. വൊക്കേഷണൽ ഹയർ സെക്കന്‍ററി സ്കൂളിൽ കാർഷിക പ്രദർശന മേളയും പരിശീലന പരിപാടിയും സംഘടിപ്പിച്ചു. രണ്ടാം വർഷ അഗ്രികൾച്ചർ വിദ്യാർഥികളാണ് പരിപാടി സംഘടിപ്പിച്ചത്. മേളയിൽ വിവിധ ഇനത്തിലെ കാർഷിക ഉല്‍പന്നങ്ങൾ, ഫലവർഗങ്ങൾ, ഔഷധസസ്യങ്ങൾ തുടങ്ങിയവ പ്രദർശിപ്പിച്ചു. മണ്ണ് പരിശോധന ഉള്‍പ്പടെയുള്ള പ്രത്യേക ക്ലാസുകളും സംഘടിപ്പിച്ചിരുന്നു.
കാർഷിക പ്രദർശന മേളയും, പരിശീലന പരിപാടിയും സംഘടിപ്പിച്ചു
മേളയിൽ വിവിധ കാർഷിക ഉല്‍പന്നങ്ങൾ, ഫലവർഗങ്ങൾ, ഔഷധസസ്യങ്ങൾ തുടങ്ങിയവ പ്രദർശിപ്പിച്ചു
കാർഷിക പ്രദർശന മേളയും, പരിശീലന പരിപാടിയും സംഘടിപ്പിച്ചു
ആര്യനാട് കൃഷി ഓഫീസർ ചന്ദ്രലേഖ മേള ഉദ്ഘാടനം ചെയ്തു. വളരുന്ന തലമുറക്ക് പ്രചോദനം നൽകുകയാണ് പരിപാടിയിലൂടെ ഉദ്ദേശിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. പിടിഎ പ്രസിഡന്‍റ് സുനിൽകുമാർ, ഹയർ സെക്കന്‍ററി പ്രിൻസിപ്പല്‍ രഘു, ഹെഡ്മിസ്ട്രസ് ബ്രിജി എന്നിവരുള്‍പ്പടെ നിരവധി പേര്‍ പരിപാടിയില്‍ പങ്കെടുത്തു.
Last Updated : Oct 5, 2019, 6:15 PM IST