കേരളം

kerala

ETV Bharat / state

മൃതസഞ്ജീവനി പദ്ധതി അട്ടിമറിക്കാൻ ശ്രമം; അവയവദാന മാഫിയ സജീവമെന്ന് ക്രൈംബ്രാഞ്ച് - ക്രൈംബ്രാഞ്ച് മൃതസഞ്ജീവനി പദ്ധതി

ഐ.ജി ശ്രീജിത്ത് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. കൊടുങ്ങല്ലൂരിലെ ഒരു കോളനി കേന്ദ്രീകരിച്ച് കുറേ ആളുകൾ വൃക്കകൾ നൽകിയെന്ന എന്ന പരാതിയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് ഐ.ജി നേരിട്ട് അന്വേഷണം നടത്തുകയായിരുന്നു

Crime branch report organ donation mafia  organ donation mafia kerala  organ donation mafia active kerala report  മൃതസഞ്ജീവനി പദ്ധതി  അവയവദാന മാഫിയ സജീവമെന്ന് ക്രൈംബ്രാഞ്ച്  ക്രൈംബ്രാഞ്ച് മൃതസഞ്ജീവനി പദ്ധതി  ഐ.ജി ശ്രീജിത്ത്
മൃതസഞ്ജീവനി

By

Published : Oct 23, 2020, 11:00 AM IST

Updated : Oct 23, 2020, 11:47 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് അവയവദാന മാഫിയ സജീവമെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്. സംസ്ഥാന സർക്കാരിൻ്റെ മൃതസഞ്ജീവനി പദ്ധതി അട്ടിമറിക്കാൻ ശ്രമിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ഐ.ജി ശ്രീജിത്ത് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. സംഭവത്തിൽ ക്രൈംബ്രാഞ്ച് കേസെടുത്തു.

കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ സംസ്ഥാന വ്യാപകമായി നിയമവിരുദ്ധ അവയദാനങ്ങൾ നടന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. അവയവ കച്ചവടത്തിനായി എജൻ്റുമാരും സജീവമാണ്. അവയവദാനത്തിനായി സംസ്ഥാന സർക്കാർ നടപ്പാക്കിയ മൃതസഞ്ജീവനി പദ്ധതി അട്ടിമറിച്ചാണ് കച്ചവടം. കൊടുങ്ങല്ലൂരിലെ ഒരു കോളനി കേന്ദ്രീകരിച്ച് കുറേ ആളുകൾ വൃക്കകൾ നൽകിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് ഐ.ജി നേരിട്ട് പ്രാഥമിക അന്വേഷണം നടത്തിയത്.

പണം നൽകിയും നൽകാതെയുമാണ് ഇടപാടുകൾ നടന്നത്. പല കൈമാറ്റങ്ങളും മൃതസഞ്ജീവനി പദ്ധതിയിൽ രജിസ്റ്റർ ചെയ്ത ആശുപത്രികൾ വഴി നടന്നതായും കണ്ടെത്തിയിട്ടുണ്ട്. തൃശൂരിന് പുറമെ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലും ഇത്തരം അവയവ കച്ചവട മാഫിയ സജീവമാണെന്നും ക്രൈംബ്രാഞ്ച് വിലയിരുത്തി. തൃശൂർ ക്രൈംബ്രാഞ്ച് എസ്.പി സുദർശനാണ് അന്വേഷണ ചുമതല.

Last Updated : Oct 23, 2020, 11:47 AM IST

ABOUT THE AUTHOR

...view details