തിരുവനന്തപുരം: എൻഡോസൾഫാൻ വിഷയത്തിൽ മുഖ്യമന്ത്രി നിയമസഭയിൽ മറുപടി പറയാത്തത് ദൗർഭാഗ്യകരമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. പ്രതിപക്ഷം തുടർച്ചയായി ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി മൗനം തുടരുകയാണ് ചെയ്തത്. കഴിഞ്ഞ ഒരു വർഷമായി എൻഡോസൾഫാൻ റെമഡിയേഷൻ സെൽ പ്രവർത്തിക്കുന്നില്ല. കാസർകോട് ജില്ലയിൽ ഒരു ന്യൂറോളജിസ്റ്റ് പോലുമില്ല എന്നത് ഏറ്റവും ദൗർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.
എൻഡോസൾഫാൻ വിഷയത്തിൽ മുഖ്യമന്ത്രിയുടെ മൗനം ദൗർഭാഗ്യകരമെന്ന് പ്രതിപക്ഷനേതാവ് - എൻഡോസൾഫാൻ വിഷയത്തിൽ മുഖ്യമന്ത്രിയുടെ മൗനം ദൗർഭാഗ്യകരമെന്ന് പ്രതിപക്ഷനേതാവ്
കഴിഞ്ഞ ഒരു വർഷമായി എൻഡോസൾഫാൻ റെമഡിയേഷൻ സെൽ പ്രവർത്തിക്കുന്നില്ല. കാസർകോട് ജില്ലയിൽ ഒരു ന്യൂറോളജിസ്റ്റ് പോലുമില്ല എന്നത് ഏറ്റവും ദൗർഭാഗ്യകരമാണെന്നും വി.ഡി സതീശൻ.
ALSO READ: കാസർകോട് മുൻ കലക്‌ടറിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ്
എൻഡോസൾഫാൻ ദുരിതബാധിതരുടെ പട്ടിക പുനപരിശോധിക്കണമെന്ന കാസർകോട് മുൻ ജില്ലാ കലക്‌ടർ നൽകിയ റിപ്പോർട്ട് സർക്കാരിൻ്റെ നിലപാടാണോ എന്ന് വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ രാഷ്ട്രീയം കലരരുതെന്നും ദുരിതബാധിതർക്ക് സുപ്രീംകോടതി നിർദേശിച്ച നഷ്‌ടപരിഹാരം നൽകാൻ സർക്കാർ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടറിയേറ്റിനു മുന്നിൽ സമരം ചെയ്യുന്ന എൻഡോസൾഫാൻ ദുരിതബാധിതരെ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു വി.ഡി സതീശൻ.