തിരുവനന്തപുരം:സംസ്ഥാന ബജറ്റിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബഡായി ബജറ്റാണ് തോമസ് ഐസക്ക് അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. യാഥാർത്ഥ്യ ബോധമില്ലാത്ത ബഡ്ജറ്റാണ്. മൂന്നേ കാൽ മിനിറ്റ് പ്രസംഗിച്ചു എന്നത് മാത്രമാണ് ആകെയുള്ള നേട്ടം.
പ്രഖ്യാപിച്ചത് ബഡായി ബജറ്റെന്ന് രമേശ് ചെന്നിത്തല - കേരള ബജറ്റ് 2021
മൂന്നേ കാൽ മിനിറ്റ് പ്രസംഗിച്ചു എന്നത് മാത്രമാണ് ആകെയുള്ള നേട്ടമെന്ന് ചെന്നിത്തല പറഞ്ഞു.
പ്രഖ്യാപിച്ചത് ബഡായി ബജറ്റെന്ന് രമേശ് ചെന്നിത്തല
സംസ്ഥാനത്ത് റവന്യു കമ്മി വർധിക്കുകയാണെന്നും സർക്കാർ കടം എടുത്ത് കേരളത്തെ മുടിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. തറവില 20 രൂപ മാത്രം വർധിപ്പിച്ച് റബ്ബർ കർഷകരെ സർക്കാർ അപമാനിക്കുകയാണ്. എല്ലാ വീട്ടിലും ലാപ്ടോപ്പ് എന്നത് തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണെന്നും ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച വൻ പാക്കേജുകളിൽ ഒരു രൂപ പോലും ചെലവാക്കിയില്ലെന്നും ചെന്നിത്തല പറഞ്ഞു.
Last Updated : Jan 15, 2021, 5:15 PM IST