തിരുവനന്തപുരം: സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിശപ്പ് മൂലം കുട്ടികള്‍ മണ്ണ് തിന്നുന്നില്ലെന്ന് സര്‍ക്കാരിനു ക്ലീന്‍ ചിറ്റ് നല്‍കിയ ബാലാവകാശ കമ്മിഷന്‍ ചെയര്‍മാന് ചീഫ് സെക്രട്ടറി പദവും സത്യം വിളിച്ചു പറഞ്ഞ എസ്.പി ദീപകിന് പെരുവഴിയും എന്നതാണ് സംസ്ഥാനത്തെ അവസ്ഥയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രിയുടെ വിദേശ യാത്ര ധൂർത്തെന്ന് ചെന്നിത്തല - opposition leader ramesh chennithala against kerala government
സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കുമ്പോള്‍ സര്‍ക്കാരിന്‍റെ വിദേശ യാത്ര കൊണ്ട് എന്ത് പ്രയോജനമാണ് ഉള്ളതെന്ന് ചെന്നിത്തല ചോദിച്ചു.
സർക്കാരിനെ വിമർശിച്ച് രമേശ് ചെന്നിത്തല
സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കുമ്പോള്‍ സര്‍ക്കാരിന്‍റെ വിദേശ യാത്ര കൊണ്ട് എന്ത് പ്രയോജനം. ധൂര്‍ത്ത് മാത്രമാണ് സര്‍ക്കാരിന്‍റെ മുഖമുദ്ര. ഒന്നേകാല്‍കോടി മുടക്കി എസ്എഫ്ഐക്കാരെ വിദേശത്തേക്ക് കൊണ്ടു പോകുന്നതെന്തിനാണെന്നും ചെന്നിത്തല ചോദിച്ചു. കേന്ദ്ര സംസ്ഥാന സര്‍ക്കരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ യുഡിഎഫ് സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ചെന്നിത്തല.