കേരളം

kerala

ETV Bharat / state

ഫിഷറീസ് മന്ത്രിയെ വെല്ലുവിളിച്ച് വി.ഡി സതീശൻ

മുതലപ്പൊഴി തുറമുഖത്തിൽ 60 പേരാണ് മരിച്ചതെന്നും 16 പേർ മാത്രമെ മരിച്ചിട്ടുള്ളൂവെന്ന മന്ത്രിയുടെ പ്രസ്താവന തെളിയിക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

opposition leader  fisheries minister  muthalapozhi  vd satheeshan  saji cheriyan  മുതലപ്പൊഴി  പ്രതിപക്ഷ നേതാവ്  വി ഡി സതീശൻ  ഫിഷറീസ് മന്ത്രി  സജി ചെറിയാൻ
opposition leader challenges fisheries minister on muthalapozhi issue

By

Published : Aug 5, 2021, 3:33 PM IST

Updated : Aug 5, 2021, 4:25 PM IST

തിരുവനന്തപുരം: മുതലപ്പൊഴി വിഷയത്തിൽ ഫിഷറീസ് മന്ത്രി സജി ചെറിയാനെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുതലപ്പൊഴി വിഷയത്തിൽ ഇതുവരെ മരിച്ചത് 16 പേർ മാത്രമാണെന്നും പ്രതിപക്ഷം മരണക്കണക്ക് പെരുപ്പിച്ച് കാട്ടുകയുമാണെന്നുള്ള മന്ത്രിയുടെ പ്രസ്താവന തെളിയിക്കണമെന്ന് പ്രതിപക്ഷ നേതാവ് നിയമസഭയിൽ ആവശ്യപ്പെട്ടു. മുതലപ്പൊഴി തുറമുഖത്തിന്‍റെ അശാസ്ത്രീയ നിർമാണം മത്സ്യത്തൊഴിലാളികളുടെ ജീവനെടുക്കുന്നുവെന്നും ആറു വര്‍ഷത്തിനിടെ 16 പേരല്ല 60 പേരാണ് മരിച്ചതെന്നും വി.ഡി സതീശൻ പറഞ്ഞു.

Also Read: 'പുറത്തിറങ്ങാന്‍ വാക്‌സിന്‍ രേഖയെന്നത് തിരുത്തണം' ; ഇളവുകള്‍ അശാസ്ത്രീയമെന്ന് കെ സുധാകരന്‍

2018ല്‍ ഫിഷറീസ് ഓഫിസര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ മാത്രം 18 പേര്‍ മരിച്ചതായി പറയുന്നുണ്ടെന്നും പ്രതിപക്ഷത്തിന്‍റെ പക്കലുള്ള ലിസ്റ്റ് മന്ത്രിക്ക് കൈമാറാമെന്നും സതീശന്‍ അടിയന്തര പ്രമേയ നോട്ടീസിന്‍റെ ചര്‍ച്ചയില്‍ പറഞ്ഞു.

Last Updated : Aug 5, 2021, 4:25 PM IST

ABOUT THE AUTHOR

...view details