കേരളം

kerala

ETV Bharat / state

സർക്കാർ വിജിലൻസിനെ വന്ധ്യംകരിച്ചിരിക്കുകയാണെന്ന് ചെന്നിത്തല

അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാരിനുള്ളതെന്നും ഒന്നും മറയ്ക്കാനില്ലെങ്കിൽ വിജിലൻസ് അന്വേഷണത്തിന് തയ്യാറാകാണമെന്നും ചെന്നിത്തല ആരോപിച്ചു

വിജിലൻസ്  ചെന്നിത്തല  തിരുവനന്തപുരം  സംസ്ഥാന സർക്കാർ കേരളം  വിജിലൻസിനെ വന്ധ്യംകരിച്ചു  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല  ചെന്നിത്തല വാർത്താസമ്മേളനം  Opposition leader Chennithala against Vigilance  ramesh chennithala  kerala gold smuggling probe
സർക്കാർ വിജിലൻസിനെ വന്ധ്യംകരിച്ചിരിക്കുകയാണെന്ന് ചെന്നിത്തല

By

Published : Aug 2, 2020, 12:10 PM IST

തിരുവനന്തപുരം: സംസ്ഥാന സർക്കാർ വിജിലൻസിനെ വന്ധ്യംകരിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിജിലൻസിന്‍റെ പ്രവർത്തനം പൂർണമായി നിലച്ചു. അഴിമതികൾക്കെതിരെ രണ്ട് പരാതികളാണ് വിജിലൻസിന് നൽകിയിരുന്നത്. രണ്ട് മാസമായിട്ടും വിജിലൻസ് ഡയറക്ടർ ഇക്കാര്യത്തില്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.

അഴിമതികൾക്കെതിരെ പരാതി നൽകിയിട്ടും വിജിലൻസ് അന്വേഷണം നടത്തിയില്ലെന്നും ചെന്നിത്തല

അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാരിനുള്ളത്. ഒന്നും മറയ്ക്കാനില്ലെങ്കിൽ എന്തുകൊണ്ട് വിജിലൻസ് അന്വേഷണത്തിന് തയ്യാറാകുന്നില്ലെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ ചോദിച്ചു.

ABOUT THE AUTHOR

...view details