തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്‍റെ നയപ്രഖ്യാപന പ്രസംഗത്തിനെതിരെ വിമര്‍ശനം ഉന്നയിച്ച് പ്രതിപക്ഷം. ആരോഗ്യ, വിദ്യാഭ്യാസ, ദുരന്തനിവാരണ രംഗത്തെ് മതിയായ പ്രഖ്യാപനങ്ങളില്ലന്ന വിമര്‍ശനമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. പുതിയ നയങ്ങളാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പ്രഖ്യാപനങ്ങളെല്ലാം കഴിഞ്ഞ സര്‍ക്കാരിന്‍റെ ആവര്‍ത്തനങ്ങള്‍ മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു.
നയപ്രഖ്യാപനത്തിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷം - opposition
പ്രഖ്യാപനങ്ങളെല്ലാം കഴിഞ്ഞ സര്‍ക്കാരിന്‍റെ ആവര്‍ത്തനങ്ങള്‍ മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു.
കൊവിഡ് മൂന്നാം തരംഗ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് ഉണ്ടായിട്ടും പുതിയൊരു ആരോഗ്യനയമുണ്ടായില്ല. കൊവിഡിന് ശേഷം രോഗബാധിതരായി മരിക്കുന്നവരെ കൊവിഡ് മരണ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നില്ല. കൊവിഡ് മരണനിരക്ക് മനപൂര്‍വ്വം കുറച്ചു കാണിക്കുന്നത് ദൗര്‍ഭാഗ്യമാണ്. കൊവിഡ് കാലഘട്ടത്തില്‍ ഓണ്‍ലൈന്‍- ഡിജിറ്റല്‍ ക്ലാസുകളാണ് നടക്കുന്നത്. അതനുസരിച്ച് വിദ്യാഭ്യാസത്തില്‍ ബദല്‍ നയവും ഉണ്ടായില്ലെന്നും വി.ഡി സതീശന്‍ വിമര്‍ശിച്ചു.
ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി ഒന്നും നയപ്രഖ്യാപനത്തിലില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലികുട്ടിയും ആരോപിച്ചു.