കേരളം

kerala

ETV Bharat / state

'ഓപറേഷന്‍ പഞ്ചികിരണ്‍', സബ് രജിസ്ട്രാർ ഓഫിസുകളില്‍ റെയ്‌ഡ്; 1.5 ലക്ഷം രൂപ കണ്ടെത്തി വിജിലന്‍സ്

സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ കഴിഞ്ഞ ദിവസമുണ്ടായ വിജിലന്‍സിന്‍റെ മിന്നല്‍ പരിശോധനയില്‍ കണ്ടെത്തിയത് കണക്കില്‍പ്പെടാത്ത ഒന്നര ലക്ഷത്തോളം രൂപ.

By

Published : Nov 17, 2022, 8:05 AM IST

Operation panchikiran  vigilance seizes rupees from registrar office  registrar office  ഓപറേഷന്‍ പഞ്ചികിരണ്‍  സബ് രജിസ്ട്രാർ ഓഫിസുകളില്‍ റെയ്‌ഡ്  ഒന്നര ലക്ഷത്തോളം രൂപ കണ്ടെത്തി വിജിലന്‍സ്  വിജിലന്‍സ്  വിജിലന്‍സിന്‍റെ മിന്നല്‍ പരിശോധന  തിരുവനന്തപുരം  സംസ്ഥാനത്ത് സബ് രജിസ്ട്രാർ ഓഫിസുകള്‍  kerala news updates  letest news in kerala
ഓപറേഷന്‍ പഞ്ചികിരണ്‍; സബ് രജിസ്ട്രാർ ഓഫിസുകളില്‍ റെയ്‌ഡ്; 1.5 ലക്ഷം രൂപ കണ്ടെത്തി വിജിലന്‍സ്

തിരുവനന്തപുരം: സംസ്ഥാനത്ത് സബ് രജിസ്ട്രാർ ഓഫിസുകളിൽ നിന്ന് വിജിലൻസ് ഒന്നര ലക്ഷത്തോളം രൂപ പിടിച്ചെടുത്തു. ഓപറേഷന്‍ പഞ്ചികിരണ്‍ എന്ന പേരില്‍ നടത്തിയ മിന്നൽ പരിശോധനയിലാണ് ഒന്നര ലക്ഷം രൂപ പിടിച്ചെടുത്തത്. സബ് രജിസ്ട്രാര്‍ ഓഫിസുകളിലെ ഉദ്യോഗസ്ഥർ പൊതുജനങ്ങളിൽ നിന്നും ആധാരം എഴുത്തുകാർ മുഖേന കൈക്കൂലി വാങ്ങുന്നതായി രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ 76 ഓഫിസുകളിലാണ് വിജിലൻസ് പരിശോധന നടത്തിയത്.

വേങ്ങര സബ് രജിസ്ട്രാര്‍ ഓഫിസില്‍ ഏജന്‍റിന്‍റെ പക്കൽ നിന്നും 30,000 രൂപയും ചാത്തമംഗലം സബ് രജിസ്ട്രാര്‍ ഓഫിസില്‍ ഏജന്‍റിന്‍റെ പക്കൽ നിന്നും 2,1000 രൂപയും കാസർകോട് സബ് രജിസ്ട്രാര്‍ ഓഫിസിലെ ഏജന്‍റിന്‍റെ പക്കൽ നിന്നും 11,300 രൂപയും വിജിലന്‍സ് പിടിച്ചെടുത്തു. റാന്നി സബ് രജിസ്ട്രാര്‍ ഓഫിസിലെ റെക്കോഡ്‌ റൂമില്‍ നിന്നും നിന്നും ബുക്കുകള്‍ക്കിടയില്‍ ഒളിപ്പിച്ചനിലയില്‍ 6,740 രൂപയും മട്ടാഞ്ചേരി സബ് രജിസ്ട്രാര്‍ ഓഫിസിലെ റെക്കോര്‍ഡ്‌ റൂമില്‍ 6240 രൂപയും ഒരു കുപ്പി വിദേശ മദ്യവും, ആലപ്പുഴ സബ് ഓഫിസിലെ റെക്കോഡ്‌ റൂമിൽ നിന്നും 4,000 രൂപയും കോട്ടയം ജില്ലയിലെ പാമ്പാടി സബ് രജിസ്ട്രാര്‍ ഓഫിസിലെ റെക്കോഡ്‌ റൂമിൽ നിന്നും 3,650 രൂപയും സംഘം കണ്ടെത്തി.

പാലക്കാട് ജില്ലയിലെ തൃത്താല സബ് രജിസ്ട്രാര്‍ ഓഫിസിലെ റെക്കോഡ്‌ റൂമിൽ നിന്നും 1,880 രൂപയും എറണാകുളം ജില്ലയിലെ പെരുമ്പാവൂർ സബ് രജിസ്ട്രാര്‍ ഓഫിസിലെ റെക്കോഡ്‌ റൂമിൽ നിന്നും 1,420 രൂപയും തൃശൂര്‍ ജില്ലയിലെ മതിലകം സബ് രജിസ്ട്രാര്‍ ഓഫിസിലെ റെക്കോഡ്‌ റൂമിൽ നിന്നും 1,210 രൂപയും പത്തനംതിട്ട സബ് രജിസ്ട്രാര്‍ ഓഫിസിലെ റെക്കോഡ്‌ റൂമിൽ നിന്നും 1,300 രൂപയും പത്തനംതിട്ട ജില്ലയിലെ കോന്നി സബ് രജിസ്ട്രാര്‍ ഓഫിസിലെ റെക്കോഡ്‌ റൂമിൽ നിന്നും 1,000 രൂപയും കണ്ടെടുത്തു. എറണാകുളം ജില്ലയിലെ ഇടപ്പള്ളി സബ് രജിസ്ട്രാര്‍ ഓഫിസില്‍ നിന്നും നോട്ട് നിരോധനത്തിന് മുൻപുള്ള ആയിരം രൂപയുടെ ഒരു നോട്ടും അഞ്ഞൂറ് രൂപയുടെ രണ്ട് നോട്ടും റെക്കോഡ്‌ റൂമിലെ ബുക്കുകള്‍ക്കിടയില്‍ നിന്നും വിജിലന്‍സ് കണ്ടെടുത്തു.

ഫറൂക്ക് സബ് രജിസ്ട്രാര്‍ ഓഫിസറുടെ കൈവശം കണക്കിൽപ്പെടാത്ത 23500 രൂപയും ചാത്തമംഗലം സബ് രജിസ്ട്രാറുടെ കൈയിൽ നിന്നും കണക്കില്‍പ്പെടാത്ത 5,060 രൂപയും അറ്റൻഡറുടെ കയ്യിൽ നിന്നും 1,450 രൂപയും പിറവം സബ് രജിസ്ട്രാര്‍ ഓഫിസിൽ നിന്നും 1640 രൂപയും റാന്നി സബ് രജിസ്ട്രാര്‍ ഓഫിസിൽ തറയിലായി 2420 രൂപയും ആലപ്പുഴ സബ് രജിസ്ട്രാര്‍ വിജിലൻസ് ടീമിനെ കണ്ട് സബ് രജിസ്ട്രാര്‍ പുറത്തേക്ക് വലിച്ചെറിഞ്ഞ 1,000 രൂപയും തുടർന്ന് ക്യാബിനിൽ പരിശോധന നടത്തിയപ്പോൾ ലഭിച്ച കണക്കില്‍പ്പെടാത്ത 4,000 രൂപയും മേലാറ്റൂർ സബ് രജിസ്ട്രാര്‍ ഓഫിസിലെ ക്ലാര്‍ക്കിന്‍റെ മേശ വിരിപ്പിന്‍റെ അടിയില്‍ നിന്നും 3210 രൂപയും ഇടപ്പള്ളി സബ് രജിസ്ട്രാര്‍ ഓഫിസറുടെ മേശ വിരിപ്പിൽ നിന്നും 2,765 രൂപയും മലപ്പുറം ജില്ലയിലെ വേങ്ങര സബ് രജിസ്ട്രാര്‍ ഓഫിസറുടെ മേശ വിരിപ്പിൽ നിന്നും 1,500 രൂപയും റാന്നി സബ് രജിസ്ട്രാറുടെ ക്യാമ്പിൽ നിന്നും 1,300 രൂപയും ഓഫിസ് അറ്റൻഡറുടെ കയ്യിൽ നിന്നും 1,120 രൂപയും ഏറ്റുമാനൂർ സബ് രജിസ്ട്രാറുടെ ക്യാബിനിൽ നിന്നും 1,000 രൂപയും മുരുക്കുംപുഴ സബ് രജിസ്ട്രാര്‍ ഓഫിസറുടെ കമ്പ്യൂട്ടർ കീപാഡിന്‍റെ അടിയിൽ നിന്നും 900 രൂപയും കണ്ടെടുത്തു.

പരിശോധനയില്‍ പല സബ് രജിസ്ട്രാര്‍ ഓഫിസുകളിലും പതിച്ച ആധാരങ്ങൾ കക്ഷികക്ക് നേരിട്ട് കൊടുക്കണം എന്ന നിയമം പാലിക്കാതെ ആധാര എഴുത്തുകാർ ഒപ്പിട്ട് വാങ്ങിയിരിക്കുന്നതായി വിജിലന്‍സ് കണ്ടെത്തി. ഗൂഗിൾ പേ വഴിയും ഓൺലൈൻ മുഖേനയും തുക ഏജന്‍റുമാര്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ടോയെന്നും വരും ദിവസങ്ങളില്‍ പരിശോധന നടത്തുമെന്ന് വിജിലൻസ് ഡയറക്‌ടര്‍ മനോജ്‌ എബ്രഹാം അറിയിച്ചു.

ABOUT THE AUTHOR

...view details