തിരുവനന്തപുരം : മംഗലാപുരത്ത് മലയാളി മാധ്യമ സംഘത്തെ കസ്റ്റഡിയിലെടുത്ത പൊലീസിന്‍റെ നടപടി കാടത്തമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മാധ്യമ സ്വാതന്ത്ര്യത്തെ തടയാനാണ് ബിജെപി ശ്രമിക്കുന്നതെന്നും മാധ്യമ പ്രവര്‍ത്തകര്‍ എന്ത് നിയമവിരുദ്ധ പ്രവര്‍ത്തനമാണ് നടത്തിയതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി മാധ്യമ സ്വാതന്ത്ര്യത്തെ തടയാന്‍ ശ്രമിക്കുന്നു: ഉമ്മന്‍ ചാണ്ടി - മാധ്യമ സ്വാതന്ത്ര്യത്തെ തടയാന്‍ ബിജെപി ശ്രമിക്കുന്നു
ഇന്‍റര്‍നെറ്റും മൊബൈല്‍ ഫോൺ സേവനങ്ങളും റദ്ദാക്കി വാര്‍ത്തകൾ അടിച്ചമര്‍ത്തുന്നതിനോട് യോജിപ്പില്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു
ഇന്‍റര്‍നെറ്റും മൊബൈല്‍ ഫോൺ സേവനങ്ങളും റദ്ദാക്കി വാര്‍ത്തകൾ അടിച്ചമര്‍ത്തുന്നതിനോട് യോജിപ്പില്ലെന്നും ഇത്തരം അവസ്ഥ സ്വതന്ത്ര ഇന്ത്യയില്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൗരത്വ നിയമത്തിനെതിരെയുളള യുവാക്കളുടെ പ്രതിഷേധം കാണാതെ പോകരുതെന്നും പ്രതിഷേധങ്ങളെ അവഗണിക്കുന്നുവെന്ന അമിത്‌ഷായുടെ വാക്കുകൾ ഏകാധിപതിയുടേതാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്‍റെ സാമ്പത്തിക പ്രതിസന്ധിയും അത് സൃഷ്‌ടിക്കുന്ന തൊഴിലില്ലായ്‌മ അടക്കമുളള പ്രശ്‌നങ്ങളിലുമുള്ള പ്രതിഷേധമാണ് യുവാക്കളുടെ സമരത്തിലൂടെ പുറത്ത് വരുന്നതെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.