ഡല്‍ഹി കർഷക സമരത്തിന് പിന്തുണയുമായി ഉമ്മൻ ചാണ്ടി
കർഷകർക്കെതിരെയുള്ള പ്രധാനമന്ത്രിയുടെ സമീപനം ഞെട്ടിക്കുന്നതാണെന്ന് മുന്‍ മുഖ്യമന്ത്രി കൂടിയായ ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
തിരുവനന്തപുരം: ഡല്‍ഹി കർഷക സമരത്തിന് പിന്തുണയുമായി എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി. കർഷകർക്കെതിരെയുള്ള പ്രധാനമന്ത്രിയുടെ സമീപനം ഞെട്ടിക്കുന്നതാണെന്നും നിയമം കോർപ്പറേറ്റുകള്‍ക്ക് അനുകൂലമായുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കർഷകർക്കു വേണ്ടിയുള്ള നിയമമാണെങ്കിൽ എന്തു കൊണ്ട് കർഷകരെ ചർച്ചയ്ക്ക് വിളിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച് പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലെ കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുകയാണ്.