കേരളം

kerala

ETV Bharat / state

തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ ശത്രു ബിജെപിയും മോദിയുമെന്ന് ഉമ്മൻചാണ്ടി - യുഡിഎഫ് തിരുവനന്തപുരം പാർലമെൻറ് മണ്ഡലം കൺവെൻഷൻ

യുഡിഎഫ് തിരുവനന്തപുരം പാർലമെന്‍റ് മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഉമ്മൻചാണ്ടി. കൺവെൻഷനോടെ ശശി തരൂരിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗിക തുടക്കമായി.

ഉമ്മൻ ചാണ്ടി

By

Published : Mar 20, 2019, 7:21 AM IST


ലോക്സഭാ തെരഞ്ഞെടുപ്പിൽ രാജ്യത്ത് കോൺഗ്രസിന്‍റെമുഖ്യശത്രു ബിജെപിയും മോദിയുമെന്ന്മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. എൽഡിഎഫിന് കിട്ടുന്ന ഓരോ വോട്ടും പരോക്ഷമായി മോഡിയെയാണ് സഹായിക്കുകയെന്നും ഉമ്മൻചാണ്ടി പറഞ്ഞു

രാജ്യത്തെ ജനാധിപത്യത്തിന്റെ സംരക്ഷണത്തിന് കോൺഗ്രസിന് ജയിച്ചേ മതിയാകൂ. പ്രതിയോഗികളെ ഇല്ലാതാക്കുകയും കള്ളക്കേസിൽ കുടുക്കുകയും ചെയ്യുന്ന നയമാണ് എൽഡിഎഫ് സർക്കാരിന്റെതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

യുഡിഎഫ് തിരുവനന്തപുരം പാർലമെന്‍റ്മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഉമ്മൻചാണ്ടി. കൺവെൻഷനോടെ ശശി തരൂരിന്‍റെതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗിക തുടക്കമായി. മാർച്ച് 20, 21, 22, 23 തീയതികളിലായി നിയമസഭ നിയോജകമണ്ഡലം കൺവെൻഷനുകളും 25നകം യുഡിഎഫ് മണ്ഡലം കമ്മിറ്റി കൺവെൻഷനുകളും 27 ന് ബൂത്ത്തല തിരഞ്ഞെടുപ്പ് കൺവെൻഷനുകളും പൂർത്തീകരിച്ചു മണ്ഡല പര്യടനം ഉൾപ്പെടെയുള്ള പ്രചാരണ പരിപാടികൾ ശക്തമാക്കാനാണ് യുഡിഎഫ് തീരുമാനം.


ABOUT THE AUTHOR

...view details