തിരുവനന്തപുരം: വോട്ടിനുവേണ്ടി ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെ ഉപയോഗിച്ച് സിപിഎം നോട്ട് വിതരണം ചെയ്യുന്നുവെന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി. പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തര നടപടി സ്വീകരിക്കണം. കൊല്ലത്തെ യുഡിഎഫ് സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനും കൺവീനറും ജില്ലാ വരണാധികാരിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും ഇത് സംബന്ധിച്ച് പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടിയെടുത്തിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു.
സിപിഎം വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്നുവെന്ന് ഉമ്മന്‍ചാണ്ടി - event management company
കേരള ചരിത്രത്തിൽ തന്നെ ആദ്യമായ ഈ സംഭവം ഞെട്ടിക്കുന്നതാണെന്ന് ഉമ്മൻചാണ്ടി
പാർട്ടി ആളുകളുടെ ലിസ്റ്റ് കൊടുക്കുകയും ഇവന്‍റ് മാനേജ്മെന്‍റ് പണം വിതരണം ചെയ്യുകയും ചെയ്യുന്നു. പല മണ്ഡലങ്ങളിലും ഈ രീതി പയറ്റുന്നുണ്ട്. കോഴിക്കോട് ആസ്ഥാനമായുള്ള ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെയാണ് നോട്ട് വിതരണത്തിനായി സിപിഎം നിയോഗിച്ചിരിക്കുന്നതെന്നും ഉമ്മൻചാണ്ടി ആരോപിച്ചു. വോട്ടർമാരെ പണം കൊടുത്ത് സ്വാധീനിക്കാനും മറ്റും ഇവന്‍റ് മാനേജ്മെന്‍റ് ഗ്രൂപ്പിനെ വരെ സിപിഎം രംഗത്തിറക്കുന്നത് അവരുടെ പരാജയഭീതിയുടെ ആഴം വ്യക്തമാക്കുന്നതാണ്. കേരള ചരിത്രത്തിൽ തന്നെ ആദ്യമായ ഈ സംഭവം ഞെട്ടിക്കുന്നതാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു.