തിരുവനന്തപുരം :ജനങ്ങളെ കൊള്ളയടിക്കുന്ന കാര്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഭായി ഭായിമാരാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി. ഇന്ധന വിലവർധനവിൽ ജനങ്ങൾ ദുരിതത്തിലായിട്ടും സർക്കാരുകൾ ഒരു ഇടപെടലും നടത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സർക്കാർ ഇന്ധനനികുതി ജി.എസ്.ടി പരിധിയിൽ കൊണ്ടുവരേണ്ട എന്ന നിലപാടിലാണ്. നികുതിയായി ലഭിക്കുന്ന നാലുകാശ് മാത്രമേ സർക്കാർ കാണുന്നുള്ളൂ. ഇതു മൂലം ജനങ്ങൾ അനുഭവിക്കുന്ന ദുരിതം കാണുന്നില്ല. ഈ വിഷയത്തിൽ ശക്തമായ പ്രതിഷേധം ഉയർന്നുവരണം.
ഇന്ധന വിലവർധനവിൽ ജനങ്ങൾ ദുരിതത്തിലായിട്ടും സർക്കാറുകൾ ഇടപെടുന്നില്ലെന്ന് ഉമ്മന്‍ ചാണ്ടി ALSO READ:എങ്ങനെ ക്യാപ്റ്റനാകാം..? മന്ത്രിമാരുടെ 'പരിശീലനത്തിന്' തുടക്കം
സംസ്ഥാനം കണ്ട ഏറ്റവും വലിയ മരം കൊള്ളയാണ് മുട്ടിലിലേത്. ഇതിനുപിന്നിലെ കള്ളക്കളികൾ ഇനിയും പുറത്തുവരാനുണ്ട്. ഈ വിഷയത്തിലെ മുഴുവൻ വിവരങ്ങളും പുറത്തുവരുന്നതുവരെ യു.ഡി.എഫ് പ്രതിഷേധം തുടരുമെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി.
കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് യു.ഡി.എഫ് സംഘടിപ്പിച്ച പ്രതിഷേധ ധർണ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.