തിരുവനന്തപുരം:സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികളെ സര്‍ക്കാര്‍ അധിക്ഷേപിക്കുകയും അവഹേളിക്കുകയുമല്ല അവരുമായി ചര്‍ച്ച നടത്തുകയാണ് വേണ്ടതെന്ന് ഉമ്മന്‍ചാണ്ടി. അനധികൃത നിയമനങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം കണ്ടാണ് താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നില്ലെന്ന് സര്‍ക്കാര്‍ പറയുന്നത്. അതേസമയം തന്നെ ഇടതു സര്‍ക്കാര്‍ വീണ്ടും വന്നാല്‍ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറയുന്നുവെന്നും ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി.
പിഎസ്‌സി ഉദ്യോഗാര്‍ഥികളുമായി സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറാകണമെന്ന് ഉമ്മന്‍ചാണ്ടി - പിഎസ്‌സി റാങ്ക് പട്ടിക
പുതിയ ലിസ്റ്റ് വരുന്നതിന് മുമ്പാണ് ഈ സര്‍ക്കാര്‍ 147 ലിസ്റ്റുകള്‍ റദ്ദാക്കിയത്. ഇക്കാര്യത്തില്‍ മറുപടി പറയേണ്ടി വരുമെന്നതു കൊണ്ടാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയാറാകാത്തതെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു.
ഈ സര്‍ക്കാര്‍ 147 ലിസ്റ്റുകള്‍ റദ്ദാക്കിയത് പുതിയ ലിസ്റ്റ് വരുന്നതിന് മുമ്പാണ്. ഇക്കാര്യത്തില്‍ മറുപടി പറയേണ്ടി വരും എന്നതു കൊണ്ടാണ് സര്‍ക്കാര്‍ സമരം ചെയ്യുന്ന ചെറുപ്പക്കാരോട് ചര്‍ച്ചയ്ക്ക് തയാറാകാത്തത്. ഇത് സാമൂഹ്യ നീതി നിഷേധമാണ്. തന്നോട് ഉദ്യോഗാര്‍ഥികളുടെ കാല് പിടിക്കണമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അദ്ദേഹത്തോട് കാല് പിടിക്കണമെന്നൊന്നും പറയുന്നില്ല. ഇക്കാര്യത്തില്‍ കൃത്യമായ മറുപടി പറഞ്ഞാല്‍ മതി. കൃത്യമായ തെളിവുകളോടെയാണ് ഇക്കാര്യ ഉന്നയിച്ചിരിക്കുന്നത്. ചെറുപ്പക്കാരോട് ഈ സര്‍ക്കാര്‍ ചെയ്യുന്നത് മാപ്പര്‍ഹിക്കാത്ത തെറ്റുകളാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.