കേരളം

kerala

ETV Bharat / state

എൻഡോസൾഫാൻ ദുരിതബാധിതരെ ബിപിഎൽ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ഉമ്മൻചാണ്ടി - endosulfan victims

ദയാബായിയുടെ നേതൃത്വത്തിൽ സമരംചെയ്യുന്ന ദുരിതബാധിത കുടുംബങ്ങളെ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉമ്മൻചാണ്ടി

By

Published : Feb 1, 2019, 6:42 PM IST

എൻഡോസൾഫാൻ ദുരിതബാധിതരായ മുഴുവൻ കുടുംബങ്ങളെയും ബിപിഎൽ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ദുരിതബാധിതരുടെ പട്ടികയിൽ നിന്ന് പുറത്തുപോയവരെ ഉൾപ്പെടുത്താൻ വീണ്ടും മെഡിക്കൽ ക്യാമ്പ് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഉമ്മൻചാണ്ടി മാധ്യമങ്ങളോട് സംസാരിക്കുന്നു
സുപ്രീംകോടതി വിധി പ്രകാരം എല്ലാവര്‍ക്കും സാമ്പത്തിക സഹായം നല്‍കണമെന്നും യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് ഇത് നടപ്പിലാക്കിയിരുന്നെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ദുരിതബാധിതരായ എല്ലാവര്‍ക്കും സൗജന്യ ചികിത്സാ സഹായം യുഡിഎഫ് ഒരുക്കിയിരുന്നു. സംസ്ഥാന സര്‍ക്കാരും ദുരിതബാധിതര്‍ക്ക് സജന്യ ചികിത്സ നല്‍കണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു. സെക്രട്ടറിയേറ്റിനുമുന്നിൽ ദയാബായിയുടെ നേതൃത്വത്തിൽ സമരംചെയ്യുന്ന ദുരിതബാധിത കുടുംബങ്ങളെ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ABOUT THE AUTHOR

...view details