കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് ഒരാൾക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു - സിക്ക വൈറസ് കേരളത്തിൽ

ആശുപത്രിയിൽ ചികിത്സ തേടിയ 73 കാരയിലാണ് ഇന്ന് വൈറസ് കണ്ടെത്തിയിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് സിക്ക വൈറസ് ബാധിച്ചവരുടെ എണ്ണം 19 ആയി.

zika virus in kerala zika virus in state സിക്ക വൈറസ് കേരളത്തിൽ സംസ്ഥാനത്തെ സിക കേസുകൾ
സംസ്ഥാനത്ത് ഒരാൾക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു

By

Published : Jul 12, 2021, 4:59 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാൾക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ നിന്ന് അയച്ച സാമ്പിളിലാണ് സിക്ക കണ്ടെത്തിയത്. കോയമ്പത്തൂരിലെ ലാബിലാണ് പരിശോധന നടത്തിയത്. ആശുപത്രിയിൽ ചികിത്സ തേടിയ 73 കാരയിലാണ് ഇന്ന് വൈറസ് കണ്ടെത്തിയിരിക്കുന്നത്.

ഇതോടെ സംസ്ഥാനത്ത് സിക്ക വൈറസ് ബാധിച്ചവരുടെ എണ്ണം 19 ആയി. ആലപ്പുഴയിലെ എൻഐബി ലാബിലേക്ക് അയച്ച അഞ്ച് സാമ്പിളുകൾ നെഗറ്റീവായി. ഞായറാഴ്ച മൂന്ന് പേര്‍ക്ക് സിക വൈറസ് സ്ഥിരീകരിച്ചിരുന്നു. 46കാരനായ പുരുഷനും ഒരു വയസും 10 മാസവും മാത്രമുള്ള കുഞ്ഞിനും 29 വയസുള്ള ആശുപത്രി ജീവനക്കാരിക്കുമായിരുന്നു രോഗം സ്ഥിരീകരിച്ചിരുന്നത്.

Also read:സംസ്ഥാനത്ത് സിക ആശങ്ക ; മൂന്ന് പേർക്ക് കൂടി രോഗബാധ

ABOUT THE AUTHOR

...view details