കേരളം

kerala

ETV Bharat / state

AI Camera | ഒരു മാസംകൊണ്ട് കണ്ടെത്തിയത് 20,42,545 ട്രാഫിക് നിയമലംഘനങ്ങൾ ; റോഡ് അപകടവും മരണവും കുറഞ്ഞെന്ന് ആന്‍റണി രാജു - എഐ ക്യാമറ സ്ഥാപിച്ചിട്ട് ഒരുമാസം പൂര്‍ത്തിയായി

എഐ ക്യാമറ സ്ഥാപിച്ചിട്ട് ഒരുമാസം പൂര്‍ത്തിയായ സാഹചര്യത്തില്‍ കെൽട്രോൺ, എൻഐസി എന്നിവരുമായുള്ള യോഗം ഗതാഗത മന്ത്രി ആന്‍റണി രാജു വിളിച്ചുചേര്‍ത്തിരുന്നു

റോഡ് അപകടവും മരണവും കുറഞ്ഞെന്ന് ആന്‍റണി രാജു  AI Camera  ട്രാഫിക് നിയമലംഘനങ്ങൾ  എഐ ക്യാമറ  ഗതാഗത മന്ത്രി ആന്‍റണി രാജു  one month completed after implemented AI Camera  AI Camera
Etv BharatAI Camera

By

Published : Jul 4, 2023, 9:25 PM IST

മന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ നിന്നും

തിരുവനന്തപുരം : കെൽട്രോൺ, എൻഐസി (നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്‍റര്‍) എന്നിവയുടെ ഉദ്യോഗസ്ഥരുമായി യോഗം ചേർന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു. എഐ ക്യാമറകളുടെ പ്രവർത്തനം ആരംഭിച്ചിട്ട് ഒരു മാസമായിരിക്കെയാണ് മന്ത്രി യോഗം വിളിച്ചുചേര്‍ത്തത്. 5-06-2023 മുതൽ 3-7-2023 വരെ 20,42,545 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തിയെന്നും അതില്‍ 7,41,766 ലംഘനങ്ങളേ പ്രോസസ്‌ ചെയ്‌തുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

ട്രാഫിക് നിയമലംഘനങ്ങളിലെ ഇ ചലാന്‍ - 1,28740 എണ്ണമാണ്. അതില്‍, 1,4063 ചലാന്‍ അയച്ചത് പോസ്റ്റലിലൂടെയാണ്. ട്രാഫിക് വയലേഷനില്‍ അപ്പീൽ നൽകൽ ഓഗസ്റ്റ് അഞ്ച് മുതൽ പ്രാബല്യത്തിൽ വരും. ജില്ലാതലത്തില്‍ മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കും. ഗതാഗത കമ്മിഷണർക്ക് ഇതിന്‍റെ ചുമതല നൽകി. നിയമലംഘനങ്ങൾ സമയബന്ധിതമായി പ്രോസസ് ചെയ്യാൻ കൂടുതൽ നിയമനം കെൽട്രോൺ നടത്തും. ജൂലൈ 31ന് മുൻപ് തന്നെ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റി സ്ഥാപിക്കും. അന്യ സംസ്ഥാനങ്ങളില്‍ രജിസ്റ്റർ ചെയ്‌ത വാഹനങ്ങളുടെ വിവരങ്ങൾ ഡാറ്റാബേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇനി മുതൽ ഇവയും എഐ ക്യാമറയുടെ നിരീക്ഷണത്തിൽപ്പെടും. നോൺ പാർക്കിങ്ങില്‍, പാർക്ക്‌ ചെയ്യുന്ന വാഹനങ്ങൾക്കും പിഴ ചുമത്തും. ഇതിനായി മോട്ടോർ വാഹന വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവരുമായി ചേര്‍ന്ന് നോൺ പാർക്ക്‌ സോണുകൾ മനസിലാക്കാൻ യോഗം ചേരും. റോഡ് അപകടങ്ങളുടെ കണക്കെടുത്താല്‍ 2022ല്‍ ജൂണ്‍ വരെ 3714 എണ്ണവും, 2023ല്‍ ജൂണ്‍ വരെ 1278 എണ്ണവുമാണ്. 2022ല്‍ ജൂണ്‍ വരെ 344 മരണവും 2023ല്‍ ജൂണ്‍ വരെ 104 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്‌തതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

പിഴ ചുമത്തിയത് 2,14,711 പേർക്ക്:204 പേരുടെ ജീവൻ എഐ ക്യാമറ കാരണം രക്ഷിക്കാൻ കഴിഞ്ഞു. അപകടത്തിൽ പരിക്കേറ്റത് 2023 ജൂൺ വരെ 1074 ആണ്. 1,67,694 ലംഘനങ്ങളില്‍ 2,14,711 പേർക്കാണ് പിഴ ചുമത്തിയത്. ഹെൽമെറ്റ് ഇല്ലാതെ യാത്ര ചെയ്‌തവരുടെ എണ്ണമാണ് ഏറ്റവും കൂടുതൽ. ഇതില്‍, തിരുവനന്തപുരമാണ് ഏറ്റവും മുൻപിൽ. 19482 പേരാണ് ഹെൽമെറ്റ്‌ ഇല്ലാതെ യാത്ര ചെയ്‌തത്. ഏറ്റവും കുറവ് വയനാടാണ്. 416 ആണ് ഇവിടുത്തെ കണക്ക്. പിറകിൽ ഇരിക്കുന്ന ആള്‍ക്ക് ഹെൽമറ്റ്‌ ഇല്ലാതെ യാത്ര ചെയ്‌തതിന് 30,213 കേസുകളാണ് എടുത്തത്. ഇതില്‍ തിരുവനന്തപുരം മുന്‍പിലാണ്.

ഡ്രൈവർ സീറ്റ്‌ ബെൽറ്റ്‌ ഇല്ലാതെ ഓടിച്ചതില്‍ മലപ്പുറമാണ് മുന്‍പില്‍. 5622 കേസാണ് ഇവിടെ ഫയല്‍ ചെയ്‌തത്. ഇടുക്കിയാണ് ഈ കേസില്‍ കുറവ്. കോ പാസഞ്ചര്‍ സീറ്റ്‌ ബെൽറ്റ്‌ ധരിക്കാത്തതിലും മലപ്പുറം തന്നെയാണ് മുന്‍പില്‍. മൊബൈൽ ഫോൺ ഉപയോഗിച്ച് യാത്ര ചെയ്‌തതിന് 1846 കേസുകളാണ് എടുത്തത്. തിരുവനന്തപുരമാണ് ഇതില്‍ മുന്‍പില്‍. ഇടുക്കിയാണ് പിറകില്‍. മോട്ടോര്‍ ബൈക്കിലെ ട്രിപ്പിൾ ഡ്രൈവിങ്ങില്‍ തിരുവനന്തപുരമാണ് മുന്‍പില്‍. 12,1740 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്‌തതെന്നും ആന്‍റണി രാജു വ്യക്തമാക്കി.

സെപ്റ്റംബർ ഒന്ന് മുതൽ ഹെവി വെഹിക്കിളിന് പിഴ :പിഴ ചുമത്തിയതിൽ ലഭിക്കാനുള്ളത് ഏഴ്‌ കോടി 74,65000 രൂപയാണ്. 81,78,000 രൂപ പിരിച്ചെടുത്തു. മരണനിരക്കും റോഡ് അപകടവും കുറഞ്ഞിട്ടുണ്ട്. എഐ ക്യാമറയാണ് കേരളത്തിലെ അപകട നിരക്ക് കുറയ്ക്കാൻ ഇടയാക്കിയത്. 2005ന് മുൻപ് രജിസ്റ്റർ ചെയ്‌ത വാഹനങ്ങൾക്ക് സീറ്റ്‌ ബെൽറ്റ്‌ നിർബന്ധമില്ല. ഹെവി വാഹനങ്ങളെ ഒഴിവാക്കി, നമ്പർ പ്ലേറ്റ് വ്യക്തത ഇല്ലാത്തതുകൊണ്ട് ഒഴിവാക്കി. സെപ്റ്റംബർ ഒന്ന് മുതൽ ഹെവി വെഹിക്കിളിന് പിഴ ചുമത്തും. കള്ള നമ്പർ പ്ലേറ്റുകൾ ഉള്ളതായി പരാതി ലഭിച്ചതിനാൽ, ഹെൽമറ്റ്‌ ഇല്ലാതെ കണ്ടുപിടിക്കുന്നവരെ നേരിട്ടെത്തി പരിശോധിക്കും. ഫിസിക്കൽ വെരിഫിക്കേഷൻ നടത്തും.

എംവിഡിയുടെ ഫ്യൂസ്, കെഎസ്‌ഇബി ഊരുന്നതും കെഎസ്‌ഇബി വാഹനങ്ങൾക്ക് പിഴ ചുമത്തുന്നതുമൊക്കെ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്ന അനാസ്ഥയോ ഈഗോയോ ആണോ എന്നത് സംബന്ധിച്ച് പരിശോധിക്കേണ്ടതുണ്ട്. ഇതുസംബന്ധിച്ച് ആദ്യത്തെ ആഴ്‌ചയിൽ 48 പേർക്ക് നോട്ടിസ് അയച്ചിരുന്നു. ബാക്കിയുള്ളവർക്ക് നോട്ടിസ് അയച്ചുവരികയാണ്. പൊലീസ് വാഹനങ്ങളിലും നിയമം പാലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മോട്ടോര്‍ ബൈക്കിന് പിന്‍സീറ്റില്‍ ഇരിക്കുന്ന കുട്ടികളുടെ വയസുമായി ബന്ധപ്പെട്ട്, കേന്ദ്രത്തിന് നൽകിയ കത്തിന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

ABOUT THE AUTHOR

...view details