തിരുവനന്തപുരം: തമ്പാനൂരിൽ ഹോട്ടലിൽ യുവാവ് കുത്തേറ്റ് മരിച്ചു. പുജപ്പുര സ്വദേശി ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ശ്രീനിവാസന്‍റെ സുഹൃത്തുക്കളായ സന്തോഷ്, ഗിരീഷ് എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. വൈകിട്ട് നാല് മണിയോടെ തമ്പാനൂർ എസ്.എസ് കോവിൽ റോഡിലെ സ്വകാര്യ ഹോട്ടലിലാണ് സംഭവം. മൂവരും മദ്യപിക്കുന്നതിനിടെ ഉണ്ടായ വാക്കുതർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. ബിയർ ബോട്ടിൽ ഉപയോഗിച്ച് ശ്രീനിവാസന്‍റെ കഴുത്തിന് കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
തമ്പാനൂരിൽ ഒരാൾ കുത്തേറ്റ് മരിച്ചു
രണ്ട് സുഹൃത്തുക്കൾ കസ്റ്റഡിയിൽ. കൊലപാതകം തമ്പാനൂരിലെ ഹോട്ടലില്‍.
മരിച്ചു
കഴുത്തിന് ഗുരുതരമായി പരിക്കേറ്റ ശ്രീനിവാസൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇന്ന് രാവിലെയാണ് ശ്രീനിവാസൻ ഹോട്ടലിൽ മുറിയെടുത്തത്. സംഭവത്തിൽ ഒരാൾ കൂടി ഉൾപ്പെട്ടതായും കസ്റ്റഡിയിൽ എടുത്തവരെ ചോദ്യം ചെയ്തു വരികയാണെന്നും പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജിലേക്ക് മാറ്റി.
Last Updated : Sep 12, 2019, 10:13 PM IST