ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു - തിരുവനന്തപുരം
വെഞ്ഞാറമൂട് ചാവറോഡ് പുല്ലംപാറ അനസ് മൻസിലില്‍ അനസ് (20) ആണ് മരിച്ചത്
ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
തിരുവനന്തപുരം: കഴക്കൂട്ടം സ്റ്റേഷൻകടവ് മീനാക്ഷി ക്ഷേത്രത്തിന് സമീപം ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ചു. അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. വെഞ്ഞാറമൂട് ചാവറോഡ് പുല്ലംപാറ അനസ് മൻസിലില്‍ അനസ് (20) ആണ് മരിച്ചത്. മേനംകുളം കിൻഫ്ര പാർക്കില്‍ ഫയർ ആന്‍റ് സേഫ്റ്റി വിഭാഗത്തില്‍ ട്രെയിനിയായിരുന്നു മരിച്ച അനസ്.