തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിക്ക് തുടക്കമായി. പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. തുടർച്ചയായ നാലാം വർഷമാണ് ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി സർക്കാർ നടപ്പാക്കുന്നത്.
ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിക്ക് തുടക്കം - vegitables
65ലക്ഷം വിത്ത് പായ്ക്കറ്റുകളും 160 ലക്ഷം പച്ചക്കറി തൈകളും പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് വിതരണം ചെയ്യും
ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിക്ക് തുടക്കം
പച്ചക്കറി ഉത്പാദനത്തിൽ സംസ്ഥാനത്തെ സ്വയംപര്യാപ്തയിൽ എത്തിക്കുന്നതിന് വീടുകളിൽ വിഷരഹിത പച്ചക്കറി കൃഷി എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കൃഷി വകുപ്പിന്‍റെ നേതൃത്വത്തിലാണ് പദ്ധതി. കാർഷിക രംഗത്തേക്ക് കൂടുതൽ പുതിയ ചെറുപ്പക്കാരെ ആകർഷിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
65ലക്ഷം വിത്ത് പായ്ക്കറ്റുകളും 160 ലക്ഷം പച്ചക്കറി തൈകളും സംസ്ഥാനത്ത് വിതരണം ചെയ്യും. കർഷകർക്ക് പുറമെ വീട്ടമ്മമാർ, വിദ്യാർത്ഥികൾ എന്നിവരും പദ്ധതിയിൽ പങ്കാളികളാകും.
Last Updated : Jun 5, 2019, 9:54 AM IST