തിരുവനന്തപുരം:ഓണക്കാലത്ത് 'വന്‍ ഹിറ്റായി' സര്‍ക്കാറിന്‍റെ ജവാന്‍ മദ്യം (Jawan Alcohol). സ്വകാര്യ കമ്പനികളുടെ ജനപ്രിയ ബ്രാന്‍ഡുകളെയെല്ലാം പിന്തള്ളിയാണ് ജവാന്‍ മദ്യവില്‍പനയില്‍ ഏറെ മുന്നിലെത്തിയത്. 6.5 ലക്ഷം ലിറ്റര്‍ ജവാന്‍ മദ്യമാണ് ഓണക്കാലത്ത് (Onam Season) വില്‍പന നടത്തിയത്.
ഇതിലൂടെ നികുതിയിനത്തില്‍ അടക്കം വന്‍ നേട്ടമാണ് സര്‍ക്കാരിനുണ്ടായിരിക്കുന്നത്. പൊതുമേഖല സ്ഥാപനമായ തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍ ലിമിറ്റഡാണ് (Tiruvalla Travancore Sugars and Chemicals Ltd) ജവാന്‍ റം നിര്‍മിക്കുന്നത്. സ്വകാര്യ കമ്പനികളുടെ മദ്യത്തെക്കാള്‍ ജവാന്‍ മദ്യം വില്‍ക്കുന്നതിന് ജീവനക്കാര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് ബെവ്‌റേജസ് കോര്‍പറേഷന്‍ (Beverages Corporation) എംഡി യോഗേഷ് ഗുപ്‌ത (Yogesh Gupta) നിര്‍ദേശിച്ചിരുന്നു.
പ്രത്യേകം ബ്രാന്‍ഡുകള്‍ ആവശ്യപ്പെടാത്തവര്‍ക്ക് ജവാന്‍ മദ്യം നല്‍കണം. ജവാന്‍ മദ്യത്തിന്‍റെ ലഭ്യത ഉറപ്പാക്കണം തുടങ്ങിയ നിര്‍ദേശങ്ങള്‍ സര്‍ക്കുലറായും പുറപ്പെടുവിച്ചിരുന്നു. ഈ നീക്കമാണ് ഇപ്പോള്‍ ഗുണം ചെയ്‌തിരിക്കുന്നത്. മറ്റ് ജനപ്രിയ ബ്രാന്‍ഡുകളെക്കാള്‍ വില കുറവാണ് എന്നതും ജവാന്‍റെ സ്വീകാര്യത കൂട്ടിയിട്ടുണ്ട്. നിലവില്‍ ഒരു ലിറ്ററിന്‍റെ ബോട്ടിലിലാണ് ജവാന്‍ മദ്യം ലഭിക്കുന്നത്. 750 എംഎല്ലായും മദ്യം ഉടന്‍ വിപണിയില്‍ എത്തിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
ഓണക്കാലത്ത് 759 കോടിയുടെ മദ്യം കുടിച്ച് മലയാളികള്‍ (759 Crore Worth Of Alcohol Soled During Onam):അതേസമയം, ഇത്തവണ ഓണക്കാലത്ത് റെക്കോഡ് മദ്യവില്‍പന. 759 കോടി രൂപയുടെ മദ്യമാണ് ബെവ്‌റേജസ് കോര്‍പറേഷന്‍ വഴി വിറ്റത്. കഴിഞ്ഞ വര്‍ഷം ഇത് 700 കോടിയായിരുന്നു.