കേരളം

kerala

Onam Celebration End Thiruvananthapuram കഥകളി, തെയ്യം മുതല്‍ ലാവണി നൃത്തം വരെ; തലസ്ഥാനത്തെ ഓണാഘോഷങ്ങൾക്ക് ആവേശോജ്വല പരിസമാപ്‌തി

By ETV Bharat Kerala Team

Published : Sep 2, 2023, 9:40 PM IST

Updated : Sep 2, 2023, 9:46 PM IST

Arif Mohammed Khan Flag Of Procession വെള്ളയമ്പലത്ത് നിന്ന് ആരംഭിച്ച സാംസ്‌കാരിക ഘോഷയാത്ര ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് (Arif Mohammed Khan) ഫ്ലാഗ് ഓഫ് ചെയ്‌തത്

onam celebration  thiruvananthapuram  Cultural Procession  onam celebration end at thiruvananthapuram  Arif Mohammed Khan  Unique art forms of Kerala  P A Muhammed Riyas  കഥകളി  തെയ്യം  പരിസമാപ്‌തി  ഓണാഘോഷങ്ങൾ  സാംസ്‌കാരിക ഘോഷയാത്ര  ആരിഫ് മുഹമ്മദ് ഖാനാണ്  തിരുവനന്തപുരം  കലാരൂപങ്ങൾ
Onam Celebration End Thiruvananthapuram

തലസ്ഥാനത്തെ ഓണാഘോഷങ്ങൾക്ക് ആവേശോജ്വല പരിസമാപ്‌തി

തിരുവനന്തപുരം: തലസ്ഥാനത്തെ ഓണാഘോഷങ്ങൾക്ക് (Onam celebration end) ആവേശോജ്വല പരിസമാപ്‌തി. വെള്ളയമ്പലം മുതൽ കിഴക്കേക്കോട്ട വരെ വൻ ജനക്കൂട്ടമാണ് സാംസ്‌കാരിക ഘോഷയാത്ര (Cultural Procession) കാണാനായി തടിച്ചുകൂടിയത്. കേരളത്തിന്‍റെ തനത് കലാരൂപങ്ങൾ (Unique art forms of Kerala) കാണികൾക്ക് മികച്ച ദൃശ്യാനുഭവമായി.

വെള്ളയമ്പലത്ത് നിന്ന് ആരംഭിച്ച സാംസ്‌കാരിക ഘോഷയാത്ര ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് (Arif Mohammed Khan) ഫ്ലാഗ് ഓഫ് ചെയ്‌തത്. ജനങ്ങളുടെ ഐക്യത്തിന്‍റെയും മാതൃകാപരമായ കൂട്ടായ്‌മയുടെയും സംഘാടനത്തിന്‍റെയും ഉദാഹരണമാണ് ഈ ഓണാഘോഷത്തിന്‍റെ വിജയമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് (P A Muhammed Riyas) ഇടിവി ഭാരതിനോട് പറഞ്ഞു. സംസ്ഥാനം കടുത്ത പ്രതിസന്ധിയിൽ നിൽക്കുമ്പോഴും ജനങ്ങളെ സന്തുഷ്‌ടരാക്കി മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വ്യത്യസ്‌തമാർന്ന അറുപതോളം ഫ്ളോട്ടുകളും മൂവായിരത്തോളം കലാകാരന്മാരും വിവിധ സേനാവിഭാഗങ്ങളും ഘോഷയാത്രയിൽ അണിനിരന്നു. ഗവർണർ, മുഖ്യമന്ത്രി അടക്കമുള്ള വിവിഐപികൾ യൂണിവേഴ്‌സിറ്റി കോളജിന് മുന്നിലെ പവലിയനിലാണ് ഘോഷയാത്ര വീക്ഷിച്ചത്. ഘോഷയാത്രയ്ക്ക് മാറ്റ് കൂട്ടാൻ കേരളീയ കലാരൂപങ്ങളായ തെയ്യം, കഥകളി, വേലകളി, പടയണി, പുലിക്കളി, നീലക്കാവടി, പൂക്കാവടി, ചിന്ത് കാവടി, അമ്മന്‍കുടം എന്നിവയുമുണ്ടായിരുന്നു.

ഒഡിഷ, രാജസ്ഥാന്‍, ഗുജറാത്ത്, അസം, തമിഴ്‌നാട്, കര്‍ണാടക, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള സംഘങ്ങളും ഘോഷയാത്രയിൽ അണിചേർന്നു. വിവിധ സംസ്ഥാനങ്ങളിലെ ബോഡോ ഫോക്ക് ഡാന്‍സ്, ചാരി ഫോക്ക് ഡാന്‍സ്, ഡങ്കി, ബദായ് ഡാന്‍സ്, വീരഗേഡ് ഡാന്‍സ്, മയൂര്‍നാട്യ, ഡാസല്‍പുരി, ഫോക്ക് ഡാന്‍സ്, തപ്പു ഡാന്‍സ്, ലാവണി നൃത്തം എന്നിങ്ങനെയുള്ള കലാരൂപങ്ങളും ഘോഷയാത്രയിലുണ്ടായിരുന്നു. വെള്ളയമ്പലം മുതൽ കിഴക്കേക്കോട്ട വരെയുള്ള റോഡിന് ഇരുവശത്തുമായി വൻ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ നിരവധി പൊലീസ് ഉദ്യോഗസ്ഥരും വിന്യസിച്ചിരുന്നു.

ഘോഷയാത്രയുടെ ഭാഗമായി ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണങ്ങള്‍ (Transportation controll) :ഘോഷയാത്ര ആരംഭിക്കുന്ന കവടിയാര്‍ മുതല്‍ കിഴക്കേക്കോട്ട-ഈഞ്ചക്കല്‍ വരെയുള്ള പ്രധാന റോഡുകളിലും ഇന്ന് ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ നാഗരാജു ചകിലം അറിയിച്ചിരുന്നു. കവടിയാര്‍ - വെള്ളയമ്പലം - മ്യൂസിയം - ആര്‍.ആര്‍ ലാമ്പ് - പാളയം - സ്‌പെന്‍സര്‍ - സ്റ്റാച്യു - ആയുര്‍വേദ കോളജ് - ഓവര്‍ ബ്രിഡ്‌ജ് - പഴവങ്ങാടി കിഴക്കേക്കോട്ട - വെട്ടിമുറിച്ച കോട്ട - മിത്രാനന്തപുരം പടിഞ്ഞാറേക്കോട്ട ഈഞ്ചയ്ക്കല്‍ വരെയുള്ള റോഡില്‍ വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ അനുവാദം നല്‍കിയിരുന്നില്ല. പ്രധാന റോഡുകളിലും ഇടറോഡുകളിലും വാഹനങ്ങളുടെ പാര്‍ക്കിങ് അനുവദിച്ചിരുന്നില്ല.

അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുവാനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു. ഘോഷയാത്ര വെട്ടിമുറിച്ചകോട്ട വഴി ഈഞ്ചക്കല്‍ ബൈപ്പാസില്‍ പ്രവേശിക്കുന്ന സമയത്ത് ഈഞ്ചക്കല്‍ ഭാഗത്തുനിന്നും മിത്രാനന്ദപുരം ഭാഗത്തേക്കും അട്ടക്കുളങ്ങര ഭാഗത്തേക്കും ഗതാഗത നിയന്ത്രണമുണ്ടായിരുന്നു. എംസി റോഡില്‍ നിന്നും തമ്പാനൂര്‍, കിഴക്കേക്കോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ മണ്ണന്തല നിന്നും തിരിഞ്ഞ് കുടപ്പനകുന്ന് പേരൂര്‍ക്കട - പൈപ്പിന്‍മൂട് - ശാസ്‌തമംഗലം - ഇടപ്പഴിഞ്ഞി - ജഗതി - തൈക്കാട് വഴിയോ, പരുത്തിപ്പാറ - മുട്ടട - അമ്പലമുക്ക് ഊളമ്പാറ - ശാസ്‌തമംഗലം വഴിയോ പോകാനായിരുന്നു നിര്‍ദേശം.

Last Updated : Sep 2, 2023, 9:46 PM IST

ABOUT THE AUTHOR

...view details