തിരുവനന്തപുരം:ഒമിക്രോണ്‍ ബാധിതര്‍ വീടുകളില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ അതീവ ശ്രദ്ധ വേണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രതിനിധി ഡോ. സുള്‍ഫി നൂഹ്. ഓക്‌സിജന്‍ ലെവല്‍ പരിശോധിക്കണം. ശക്തമായ ശ്വാസ തടസമുണ്ടായാല്‍ ചികിത്സ തേടണമെന്നും അദ്ദേഹം പറഞ്ഞു.
വീടുകളില്‍ കഴിയുന്ന ഒമിക്രോണ്‍ ബാധിതര്‍ ശ്രദ്ധിക്കേണ്ടവ: ഡോ. സുള്‍ഫി നൂഹ് സംസാരിക്കുന്നു
ഒമിക്രോണ്‍ ബാധിതര്‍ വീടുകളില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ ഓക്‌സിജന്‍ ലെവല്‍ പരിശോധിക്കണമെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രതിനിധി ഡോ. സുള്‍ഫി നൂഹ്
'ഒമിക്രോണ്‍ ബാധിതര്‍ വീടുകളില്‍ കഴിയുമ്പോള്‍ അതീവശ്രദ്ധ വേണം'; നിര്‍ദേശവുമായി ഡോ. സുള്‍ഫി നൂഹ്
ALSO READ:വാക്സിനെടുത്താല്‍ വന്ധ്യത ഉണ്ടാവുമോ? പഠനം തെളിയിക്കുന്നത്
കഫത്തില്‍ രക്തത്തിന്‍റെ അംശം, ബോധക്ഷയം, ഉയര്‍ന്ന നെഞ്ചിടിപ്പ്, മൂന്ന് ദിവസത്തോള നീണ്ടുനില്‍ക്കുന്ന പനി എന്നിവയുണ്ടായാല്‍ വേഗം തന്നെ ആശുപത്രികില്‍ ചികിത്സ തേടേണ്ടതുണ്ട്.
ഒമിക്രോണ്‍ വൈറസിന്‍റെ ഇന്‍കുബേഷന്‍ സമയം ഡെല്‍റ്റ വകഭേദത്തെക്കാള്‍ കുറവാണ്. രണ്ട് മുതല്‍ മൂന്ന് ദിവസം മാത്രമേ രോഗം ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.