തിരുവനന്തപുരം: നെയ്യാർ പാലക്കടവിൽ വൃദ്ധയെ മരിച്ച നിലയിൽ കണ്ടെത്തി. ആര്യങ്കോട് സ്വദേശി ലളിത ഭായി(75)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മുതൽ ഇവരെ കാണാതായിരുന്നു.
പശുവണ്ണറ സ്വദേശിയായ മകൻ സന്തോഷിനൊപ്പമായിരുന്നു ഇവർ താമസിച്ചിരുന്നത്. കാണാതായതിനെ തുടർന്ന് ആര്യങ്കോട് പൊലീസിൽ പരാതി നൽകിയിരുന്നു.