തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്‌ച നടത്തി ഒഡിഷ കൃഷി-ഫിഷറീസ് വകുപ്പ് മന്ത്രി രണേന്ദ്ര പ്രതാപ് സ്വയ്‌ന്‍. ഹോക്കി ലോകകപ്പ് ചടങ്ങിലേക്ക് കേരള മുഖ്യമന്ത്രിയെ ഔദ്യോഗികമായി ക്ഷണിക്കാനാണ് അദ്ദേഹം എത്തിയത്. ജനുവരിയിലാണ് ലോകകപ്പ്.
സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക ചേംബറിലായിരുന്നു കൂടിക്കാഴ്‌ച. ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ ഒഡിഷ മന്ത്രി പിണറായി വിജയന് ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിന്‍റെ ജേഴ്‌സിയും സമ്മാനിച്ചു.
ഹോക്കി ലോകകപ്പ് ചടങ്ങുകളില്‍ എല്ലാ സംസ്ഥാനങ്ങളുടെയും പങ്കാളിത്തം ഉറപ്പുവരുത്തുമെന്ന് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് നേരത്തെ അറിയിച്ചിരുന്നു. ഭുവനേശ്വറില്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തിലാണ് ഇക്കാര്യം അദ്ദേഹം അറിച്ചത്.
16 ടീമുകള്‍ മാറ്റുരയ്‌ക്കുന്ന ഹോക്കി ലോകകപ്പ് ജനുവരി 16-29 തീയതികളിലായാണ് നടക്കുക. കലിങ്ക സ്റ്റേഡിയത്തിലും ബിര്‍സ മുണ്ട ഇന്‍റര്‍നാഷണല്‍ ഹോക്കി സ്റ്റേഡിയത്തിലുമായാണ് മത്സരങ്ങള്‍. ബെല്‍ജിയമാണ് നിലവിലെ ചാമ്പ്യന്മാര്‍.