തിരുവനന്തപുരം:പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ മികച്ച പ്രവര്‍ത്തനമാണ് കഴിഞ്ഞ നാലു വര്‍ഷമായി കേരളത്തിൽ യു.ഡി.എഫ് നടത്തുന്നതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വരുന്ന തെരഞ്ഞെടുപ്പുകളിലും ഇതേ നിലയില്‍ മുന്നോട്ടു പോകും. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിന്‍റെ പ്രവര്‍ത്തന മികവിനുള്ള അംഗീകാരമാണ് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മികച്ച ജയമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
പ്രതിപക്ഷ നേതാവ് മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് ഉമ്മന്‍ചാണ്ടി - keral opposition
രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിന്‍റെ പ്രവര്‍ത്തന മികവിനുള്ള അംഗീകരാമാണ് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മികച്ച ജയം.
പ്രതിപക്ഷ നേതാവ് മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് ഉമ്മന്‍ചാണ്ടി
അടുത്ത തെരഞ്ഞെടുപ്പില്‍ ആരു നയിക്കുമെന്നൊക്കെ തീരുമാനിക്കേണ്ടത് പാര്‍ട്ടി ഹൈക്കമാന്‍ഡാണ്. കോണ്‍ഗ്രസ് നേതൃ ദാരിദ്ര്യമുള്ള പാര്‍ട്ടിയല്ല. താന്‍ പാര്‍ട്ടിയില്‍ സജീവമായി തന്നെ ഉണ്ടെന്നും ഇപ്പോള്‍ രംഗത്തു വന്നത് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നുമുള്ള വാര്‍ത്തകള്‍ ഉമ്മന്‍ചാണ്ടി നിഷേധിച്ചു. മുല്ലപ്പള്ളി വിവാദം അടഞ്ഞ അധ്യായമെന്നും ഇത് യഥാര്‍ത്ഥ പ്രശ്‌നത്തില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.